Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീകാന്തി​െൻറ...

ശ്രീകാന്തി​െൻറ ഹൃദയവാൽവ് മറ്റൊരാൾക്ക് ജീവനേകും

text_fields
bookmark_border
ശ്രീകാന്തി​ൻെറ ഹൃദയവാൽവ് മറ്റൊരാൾക്ക് ജീവനേകും Tvg ajith 100 തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സുപ്രഭാതം ഫോട്ടോഗ്രാഫർ ശ്രീകാന്തി​ൻെറ ഹൃദയവാൽവ് ഇനി മറ്റൊരാൾക്ക് ജീവനേകും. ശ്രീകണ്ഠേശ്വരം ഭജനമഠത്തിൽ ശ്രീകുമാരൻ നായർ -രത്​നമ്മ ദമ്പതികളുടെ മകൻ എസ്. ശ്രീകാന്തി​ൻെറ (32) ബന്ധുക്കളുടെ ആഗ്രഹപ്രകാരമാണ്​ വാൽവ്​ ദാനം ചെയ്തത്. അവയവദാന ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ശ്രീകാന്ത് അവയവദാനത്തെക്കുറിച്ചുള്ള ആഗ്രഹം നേരത്തേ വീട്ടുകാരോട് പങ്കുെവച്ചിട്ടുണ്ട്. എന്നാൽ, മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാത്രമേ അവയവദാന പദ്ധതിയായ മൃതസഞ്​ജീവനി വഴി ദാനം ചെയ്യാൻ പറ്റൂ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആറുദിവസം അബോധവസ്ഥയിലായിരുന്ന ശ്രീകാന്ത് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. എന്നാൽ, മസ്തിഷ്ക മരണമല്ലാത്തതിനാൽ ഇദ്ദേഹത്തി​ൻെറ ആന്തരികാവയവങ്ങൾ ദാനം ചെയ്യാൻ കഴിയില്ല. ഹൃദയവാൽവ് മാത്രമാണ് ദാനം ചെയ്യാനായത്. മൃതസഞ്ജീവനി നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസി​ൻെറ ഏകോപനത്തിൽ ശ്രീചിത്രയിലെ രോഗികൾക്കാണ് വാൽവ് നൽകിയത്. ശ്രീചിത്രയിലെ പീഡിയാട്രിക് സർജനും കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി മേധാവിയുമായ ഡോ. ബൈജു എസ്. ധരൻ, റസിഡൻറുമാരായ ഡോ. സുരാജ്, ഡോ. റാഷിദ, ഡോ. ആകാശ് എന്നിവരാണ് ശസ്ത്രക്രിയക്ക്​ നേതൃത്വം നൽകിയത്. ശ്രീകാന്തി​ൻെറ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അനുശോചിച്ചു. വർക്കല നഗരസഭ താൽക്കാലിക ജീവനക്കാരി രമ്യയാണ് ശ്രീകാന്തി​ൻെറ ഭാര്യ. മകൻ: അങ്കിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story