Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗണേശോത്സവം: ആഘോഷങ്ങൾ...

ഗണേശോത്സവം: ആഘോഷങ്ങൾ വെട്ടിച്ചുരുക്കും

text_fields
bookmark_border
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്​റ്റ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സംസ്​ഥാന വ്യാപകമായി നടത്തിവരാറുള്ള ഗണേശോത്സവ ആഘോഷങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച്​ ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ഗണേശോത്സവ ട്രസ്​റ്റ്​ കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 ദിവസം നീളുന്ന ആഘോഷ പരിപാടികൾ വിനായക ചതുർഥിയോടനുബന്ധിച്ച് 3 ദിവസമായി വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിഘ്ന നിവാരണത്തിനായി വീടുകളിൽ മുൻവർഷങ്ങളിലേതുപോലെ തന്നെ വിഗ്രഹപൂജ നടക്കും. പ്രാദേശികമായി പൂജ നടത്തുന്ന വിഗ്രഹങ്ങൾ 5 അടി വരെ വലിപ്പത്തിൽ ആക്കാനും ട്രസ്​റ്റ്​ കമ്മിറ്റി പ്രാദേശിക ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പൂജക്കായി 20ഉം 30ഉം അടി വലിപ്പമുള്ള വിഗ്രഹങ്ങളാണ് ഉപയോഗിച്ചിരുന്നത്. പണി പൂർത്തിയായിട്ടുണ്ടെങ്കിലും വലിയ വിഗ്രഹങ്ങൾ ഒഴിവാക്കും. എല്ലാവർഷവും നൂറുകണക്കിന് വിഗ്രഹങ്ങൾ അണിനിരത്തി നടത്തിവരാറുള്ള ഘോഷയാത്ര ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളതായും ട്രസ്​റ്റ്​ ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story