Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയിൽ വീട് തകർന്നു;...

മഴയിൽ വീട് തകർന്നു; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
കിളിമാനൂർ: ശക്തമായ മഴയിലും കാറ്റിലും വീടി​ൻെറ മേൽക്കൂര നിലംപൊത്തി. വൃദ്ധയായ മാതാവും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്. പള്ളിക്കൽ പഞ്ചായത്തിൽ മുതല ജങ്ഷന് സമീപം കൃഷ്ണശ്രീയിൽ സുശീല (70)യുടെ വീടാണ് വ്യാഴാഴ്ച രാത്രിയിലെ കനത്തമഴയിൽ തകർന്നത്. സുശീലയും മകൻ സതീഷും മാത്രമാണ് വീട്ടിലുള്ളത്. ശബ്​ദംകേട്ട് ഉണർന്ന ഇരുവരും വീടിന് പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. കുടുംബം ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും തുടർ നടപടി ഉണ്ടായിട്ടില്ല. സ്കൂൾ അധ്യാപകനും മൂതല ഗ്രാമോദ്ധാരണ വായനശാല പ്രസിഡൻറുമായ എസ്.എസ്. ബിജുവി​ൻെറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വില്ലേജ്, പഞ്ചായത്തധികൃതർ സ്ഥ ലം സന്ദർശിച്ചു. ചിത്രവിവരണം: Kmr - 7 - 1 കനത്തമഴയിൽ വീടി​ൻെറ മേൽക്കൂര തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story