Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിശോധനഫലം വരുന്നതിന്...

പരിശോധനഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടുനൽകി

text_fields
bookmark_border
പോത്തൻകോട്: പരിശോധനഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടുനൽകുകയും സംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവായതോടെ പ്രദേശവാസികൾ ആശങ്കയിൽ. കണിയാപുരം കരിച്ചാറ കുന്നിൽ വീട്ടിൽ മരിച്ച വിജയമ്മ(55)യുടെ പരിശോധനഫലമാണ് പോസിറ്റീവായത്. കഴിഞ്ഞ മാസം 21ന് ശ്വാസതടസ്സത്തെ തുടർന്ന് വിജയമ്മയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ മാസം 5ന് മരണപ്പെടുകയും 6ന് മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്യുകയും ചെയ്തു. ആദ്യത്തെ പരിശോധനഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ നാലിന് വീണ്ടും പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. ഫലം വരുന്നതിന് മുമ്പ്​ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോവിഡ് ​േപ്രാട്ടോക്കോൾ പാലിക്കാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സംസ്കാര ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തിരുന്നു. ഈ സംഭവം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കുണ്ടായ ഗുരുതര പിഴവാണെന്ന് ആരോപണമുണ്ട്. വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് പരാതി കൊടുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം സന്ദർശിച്ചവരും സംസ്​കാര ചടങ്ങിൽ പങ്കെടുത്തവരുടെയും ലിസ്​റ്റ്​ മംഗലപുരം പൊലീസ് തയാറാക്കി വരുന്നു. ഭർത്താവ്: തങ്കപ്പൻ. മക്കൾ: ഹിമ, ഹിമേഷ്. ചിത്രം: vijayamma 55 pothencode
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story