Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലഭാസ്കറി​െൻറ മരണം:...

ബാലഭാസ്കറി​െൻറ മരണം: ഇന്ന്​ കലാഭവൻ സോബിയുടെ മൊഴിയെട​ുക്കും

text_fields
bookmark_border
ബാലഭാസ്കറി​ൻെറ മരണം: ഇന്ന്​ കലാഭവൻ സോബിയുടെ മൊഴിയെട​ുക്കും തിരുവനന്തപുരം: ബാലഭാസ്‌കറി​ൻെറ അപകടമരണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം കലാഭവന്‍ സോബിയുടെ മൊഴി സി.ബി.ഐ വെള്ളിയാഴ്​ച രേഖപ്പെടുത്തും. തിരുവനന്തപുരത്തെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുക. അപകടം നേരിട്ടുകണ്ടെന്നാണ്​ സോബിയുടെ അവകാശവാദം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ സംഭവസ്ഥലത്ത് കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്‌കറി​ൻെറ അപകടമരണത്തിന്​ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്നാണ് സി.ബി.ഐ പ്രധാനമായും അന്വേഷിക്കുന്നത്. അതിനാല്‍ സോബിയുടെ മൊഴി നിര്‍ണായകമാണ്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിനോട് സോബി ചില വെളിപ്പെടുത്തൽ നടത്തിയെങ്കിലും അവർ മുഖവിലക്കെടുത്തിരുന്നില്ല. മൊഴിപോലും രേഖപ്പെടുത്തിയില്ല. സംഭവസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നും ഗുണ്ടാസംഘങ്ങള്‍ ബാലുവി​ൻെറ വാഹനം ആക്രമിച്ചെന്നും അപകടത്തിലല്ല ബാലു മരിച്ചതെന്നുമാണ് സോബി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story