Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലിനീകരണ നിയന്ത്രണ...

മലിനീകരണ നിയന്ത്രണ ബോർഡ്​ ചെയർമാൻ നിയമനം വിവാദത്തിൽ

text_fields
bookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്​ ചെയർമാൻ (പി.സി.ബി) നിയമനം വിവാദത്തിലേക്ക്​. ചെയർമാൻ സ്ഥാനത്തേക്ക്​ അപേക്ഷ സമർപ്പിച്ച 20 ഒാളം അപേക്ഷകരിൽനിന്ന്​ യോഗ്യതയും പരിചയ സമ്പന്നതയുമുള്ള ധാരാളം പേരെ ഒഴിവാക്കി എട്ടുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയതാണ്​ വിവാദം. ശനിയാഴ്​ചയാണ്​ ചെയർമാൻ സ്ഥാനത്തേക്ക്​ അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്​. മുഖ്യമന്ത്രി അറിയാതെയാണ്​ നീക്കമെന്നാണ്​ സൂചന. ചീഫ്​ സെക്രട്ടറി ഉൾപ്പെടെ രണ്ട്​ ഉയർന്ന ​െഎ.എ.എസ്​ ഉദ്യോഗസ്ഥർക്കെതിരെയാണ്​ ആരോപണത്തി​ൻെറ മുന നീളുന്നത്​. അജിത്​ ഹരിദാസ്​ രാജിവെച്ചതോടെ ഇൗ വർഷം ഫെബ്രുവരി മുതൽ ഒഴിഞ്ഞുകിടക്കുന്ന തസ്​തികയിലേക്ക്​ മേയിലാണ്​ വിജ്​ഞാപനം പുറപ്പെടുവിച്ച്​ അപേക്ഷ ക്ഷണിച്ചത്​. ശാസ്​ത്ര, സാ​േങ്കതിക വകുപ്പ്​ എക്​സ്​ ഒഫിഷ്യോ സെക്രട്ടറി പ്രഫ.കെ.പി. സുധീറാണ്​ നിലവിൽ പി.സി.ബി ചെയർമാൻ സ്ഥാനം പകരം വഹിക്കുന്നത്​. പരിസ്ഥിതി ശാസ്​​ത്രം, സാ​േങ്കതികം, എൻജിനീയറിങ്ങിൽ 15 വർഷ പ്ര​ായോഗിക, ഭരണ പരിചയവും 60 വയസ്സിൽ കുറവുമാണ്​ ദേശീയ ഹരിത ​ൈട്രബ്യൂണൽ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്​. 2018 ൽ മുഴുവൻ അ​േപക്ഷകരെയും വിളിച്ച്​ അഭിമുഖ പരീക്ഷ നടത്തിയശേഷമാണ്​ ചെയർമാനെ തെരഞ്ഞെടുത്തത്​. പക്ഷേ, അപേക്ഷ സമർപ്പിച്ചവരിൽനിന്ന്​ എട്ടുപേരെ മാത്രമാണ്​ ഇപ്പോൾ അഭിമുഖ ബോർഡ്​ തെരഞ്ഞെടുത്ത​തെന്നാണ്​ ആക്ഷേപം. പി.സി.ബിയിൽനിന്ന്​ വിരമിച്ച രണ്ട്​ ചീഫ്​ എൻജിനീയർമാർ, 28 വർഷം പരിചയ സമ്പത്തുള്ള നിലവിലെ മുതിർന്ന ചീഫ്​ എൻജിനീയർ, മുൻ മെംബർ സെക്രട്ടറി അടക്കം യോഗ്യതയുള്ളവരാണ്​ ഒഴിവാക്കപ്പെട്ടിരിക്കുന്നത്​. അതേസമയം ബോർഡി​ലെ 12 വർഷം മാത്രം സർവിസുള്ള ഉദ്യോഗസ്ഥനെയും നിലവിലെ മെംബർ സെക്രട്ടറിയെയും അഭിമുഖത്തിന്​ തെരഞ്ഞെടുത്തു. ചീഫ്​ സെക്രട്ടറി ഡോ. വിശ്വാസ്​ മേത്ത, പരിസ്ഥിതി വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്​, പി.സി.ബി ചെയർമാൻ അടങ്ങുന്നതാണ്​ അഭിമുഖ സമിതി. 2014 ൽ പി.സി.ബിയിൽനിന്ന്​ സ്വയം വിരമിക്കൽ സ്വീകരിച്ച എൻവയൺമൻെറൽ എൻജിനീയർക്കുവേണ്ടി അടക്കമാണ്​ യോഗ്യതയുള്ളവർ തള്ളപ്പെട്ടതെന്നാണ്​ ആക്ഷേപം. 2019ലെ അഭിമുഖ പരീക്ഷയിലും ഇൗ ഉദ്യോഗസ്ഥൻ പ​െങ്കടുത്തിരുന്നു. കോവിഡ്​ നിയന്ത്രണത്തിനിടെ തിരക്കുപിടിച്ചുള്ള നിയമന നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്​ അപേക്ഷകർ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story