Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശ കിഷോർ ശ്രീചിത്ര...

ആശ കിഷോർ ശ്രീചിത്ര ഡയറക്​ടർ സ്​ഥാനം ഒഴിഞ്ഞു

text_fields
bookmark_border
തിരുവനന്തപുരം: ട്രൈബ്യൂണൽ ഉത്തരവിനു​ പിന്നാലെ ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം ഡോ. ആശ കിഷോർ താൽക്കാലികമായി ഒഴിഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. സഞ്ജീവ് തോമസിനാണ് പകരം ചുമതല​. കാലാവധി അവസാനിച്ച ആശ കിഷോറിന് ഡയറക്ടർ സ്ഥാനം നീട്ടിനൽകിയിരുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ കഴിഞ്ഞദിവസം അത്​ സ്​റ്റേ ചെയ്​തിരുന്നു. ജൂലൈ 14 വരെയായിരുന്നു ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ ആശ കിഷോറി​ൻെറ കാലാവധി. എന്നാൽ, അവർ വിരമിക്കുന്ന 2025 വരെ കാലാവധി നീട്ടി നൽകി ശ്രിചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് ബോഡി നേരത്തേ ഉത്തരവിറക്കി. ഇൻസ്​റ്റിറ്റ്യൂട്ട്​ ബോഡി യോഗത്തിലും കാലാവധി നീട്ടുന്നതിൽ ചിലർ എതിർപ്പ്​ പ്രകടിപ്പിച്ചിരുന്നു. ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടറാണ്​ കാലാവധി നീട്ടുന്നതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത്​. ട്രൈബ്യൂണൽ ഉത്തരവിനെതിരെ ശ്രീചിത്ര ഹൈകോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. അതിനിടെ, ബി.ജെ.പിയും ആർ.എസ്.എസുമായി ബന്ധപ്പെട്ട ചിലർ തന്നെ ഉന്നം ​വെക്കുകയാണന്നാരോപിച്ച് ആശ കിഷോർ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വ‌ർധന് എഴുതിയ കത്തി​ൻെറ വിശദാംശങ്ങളും പുറത്തുവന്നു. പുറത്തുനിന്നുള്ള ചിലർ ഭരണകാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നതായും തന്നെയും സ്ഥാപനത്തെയും മോശമായി ചിത്രീകരിക്കുന്നതായുമാണ് ജൂൺ 21ന് എഴുതിയ കത്തിൽ പറയുന്നത്. ആശ കിഷോർ നടത്തിയ നിയമനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുണ്ടെന്നാരോപിച്ച് മുൻ ഡി.ജി.പിയും ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് ബോഡി അംഗവുമായ സെൻകുമാർ നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. ചില നിയമനങ്ങളിൽ സംവരണ തത്ത്വം പാലിച്ചില്ലെന്നായിരുന്നു സംഘത്തി​ൻെറ കണ്ടെത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story