Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTപുനലൂർ മാർക്കറ്റ് ഉച്ചക്ക് രണ്ടുവരെ
text_fieldsbookmark_border
പുനലൂർ മാർക്കറ്റ് ഉച്ചക്ക് രണ്ടുവരെ പുനലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി വ്യാഴാഴ്ച മുതൽ പുനലൂർ മാർക്കറ്റ് ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കുയുള്ളൂവെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും.പുനലൂരിൽ വ്യാപാരികൾ കരിദിനം ആചരിച്ചുപുനലൂർ: വ്യാപാരിയുടെ മകനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും പുനലൂർ മർചൻറ്സ് ചേംബറും പട്ടണത്തിൽ കരിദിനം ആചരിച്ചു. വ്യാപാരികളും തൊഴിലാളികളും കറുത്ത ബാഡ്ജ് ധരിച്ച് വ്യാപാരസ്ഥാപനങ്ങളിലെത്തി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ ഉപവാസവും കടകളടച്ച് പണിമുടക്കും നടത്തുമെന്ന് മർചൻറ്സ് ചേംബർ പ്രസിഡൻറ് എസ്. നൗഷറുദ്ദീൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മറ്റും ഭാരവാഹികൾ പരാതി നൽകി.യുവാവിനെ പൊലീസ് മർദിച്ചതിനെതിരെ പരാതി നൽകിപുനലൂർ: കട അടയ്ക്കാൻ വൈകിയെന്നാരോപിച്ച് വ്യാപാരിയുടെ മുന്നിലിട്ട് മകനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മറ്റും പരാതിനൽകി. പുനലൂർ ഗവ. ഹൈസ്കൂളിന് സമീപമുള്ള ബാബൂസ് ഫുട്വെയർ ഉടമ ഷാജിയാണ് പരാതി നൽകിയത്. മകൻ നെടുങ്കയം ഫിർഹൗസിൽ ഷെഹിനെ(26)യാണ് പൊലീസ് മർദിച്ചത്. ഇദ്ദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പരാതിയിൽ വ്യാപാരി പറയുന്നതിങ്ങനെ: കഴിഞ്ഞദിവസം വൈകീട്ട് ഏഴോടെ താനും മകനും കട അടയ്ക്കാനായി ഷട്ടർ താഴ്ത്തിയശേഷം കടയിലെ വേസ്റ്റ് സാധനങ്ങൾ കെട്ടി വണ്ടിയിൽ െവക്കുന്ന സമയത്ത് പൊലീസ് ജീപ്പ് ഡ്രൈവറും എസ്.ഐയും എത്തിയാണ് ബലപ്രയോഗം നടത്തിയത്. മകനെ ജീപ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിൽ കഴുത്തിന് പിൻഭാഗത്ത് മുറിവും ദേഹമാസകലം ചതവുമുണ്ടായെന്ന് ഷാജി പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story