Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോട്ടറിക്കടയിലെ...

ലോട്ടറിക്കടയിലെ ആക്രമണം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ലോട്ടറിക്കടയിലെ ആക്രമണം: രണ്ടുപേർ അറസ്​റ്റിൽ (ചിത്രം)ഇരവിപുരം: ലോട്ടറിക്കടയുടമയെ വെട്ടി പരിക്കേൽപിച്ച രണ്ടുപേരെ പിടികൂടി. തൃക്കോവിൽവട്ടം ചെന്താപ്പൂര് ഡീസൻറ്​മുക്ക് ആമക്കോട് പുത്തൻവീട്ടിൽ അൻഷാദ് എന്ന നിഷാദ് (28), പുതുച്ചിറ അജിതാ ഭവനിൽ സജൻ (36) എന്നിവരാണ് അറസ്​റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോ​ടെ കൊച്ചുഡീസൻറ്​ മുക്കിലായിരുന്നു സംഭവം. ലോട്ടറിക്കട നടത്തുന്ന വെറ്റിലത്താഴം രതീഷ് ഭവനിൽ രതീഷിനെയാണ്​ (34) ആക്രമിച്ചത്. സംഭവശേഷം കടന്ന ഇവരെ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ​െപാലീസ്​ നടത്തിയ തിരച്ചിലിലാണ് വാളും ആയുധങ്ങളുമായി പുതുച്ചിറ ഭാഗത്തുനിന്ന്​ പിടികൂടിയത്. എസ്.ഐ ശ്രീകുമാർ, അരുൺ മുരളി എന്നിവർ ബൈക്കിൽ പ്രതികളെ പിന്തുടർന്ന്​ താവളം മനസ്സിലാക്കി. പിന്നാലെ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദി​ൻെറ നേതൃത്വത്തിൽ ഒാട്ടോയിലും ജീപ്പിലുമായെത്തുകയും വാൾ കാട്ടി പൊലീസിനെ ഭീഷണിപ്പെടുത്തിയ പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, ഗ്രേഡ് എസ്.ഐമാരായ ജയകുമാർ, സുതൻ, സി.പി.ഒ വിനുവിജയ് എന്നിവരും അന്വേഷണ​സംഘത്തിലുണ്ടായിരുന്നു. സത്യഗ്രഹം ഉദ്​ഘാടനം (ചിത്രം)കരുനാഗപ്പള്ളി: സേവ് കേരള സ്പീക് അപ് കാമ്പയി​ൻെറ ഭാഗമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷ് കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം യു.ഡി.എഫ് കൊല്ലം ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്​തു. കരുനാഗപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ എന്‍. അജയകുമാര്‍ അധ്യക്ഷതവഹിച്ചു. ഓച്ചിറ ബ്ലോക്ക്​ കോണ്‍ഗ്രസ് പ്രസിഡൻറ്​ നീലികുളം സദാനന്ദന്‍, ഡി.സി.സി ഭാരവാഹികളായ കെ.ജി. രവി, ചിറ്റുമൂല നാസര്‍, എം. അന്‍സാര്‍, ടി. തങ്കച്ചന്‍, മുനമ്പത്ത്​ വഹാബ്, കെ. രാജശേഖരന്‍, ആര്‍. ശശിധരന്‍പിള്ള, എസ്. ജയകുമാര്‍, മുനമ്പത്തു ഗഫൂര്‍, ബി.എസ്. വിനോദ്, കെ.എം. നൗഷാദ്, ഇര്‍ഷാദ് ബഷീര്‍ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ശിവഗിരി സന്യാസിമാർ ഇടപെടണം: - ശ്രീനാരായണ ധർമപരിഷത്ത്കൊല്ലം: എസ്​.എൻ.ഡി.പി യോഗത്തിലെയും എസ്​.എൻ ട്രസ്​റ്റിലെയും ഭരണപ്രതിസന്ധി തീർക്കാൻ ശിവഗിരി സന്യാസിമാർ ഇടപെടണമെന്ന് ശ്രീനാരായണ ധർമപരിഷത്ത് ആവശ്യപ്പെട്ടു​. സ്​പൈസസ്​ ബോർഡ് ചെയർമാൻ സുഭാഷ് വാസു വെബിനാർ ഉദ്ഘാടനം ചെയ്തു. ഗിരിജാ മനോഹർ അധ്യക്ഷതവഹിച്ചു. രാജു സി. വലിയകാവ്, അനിൽ ലക്ഷ്മണൻ, അഡ്വ. കെ.എം. ജയാനന്ദൻ, ഷിബു വിജയൻ, ബോധിഷ് കല്ലട, പ്രസാദ് പാലക്കാട്, അനീഷ് തൃശൂർ, രാജാറാം പാരിപ്പള്ളി എന്നിവർ സംസാരിച്ചു.ഭക്ഷ്യകിറ്റ്​ വിതരണംചവറ: ചവറയിൽ സമ്പർക്കത്തിലൂടെ കൂടുതൽ കോവിഡ് വ്യാപനമുണ്ടായ താന്നിമൂട് വാർഡ്​ കേന്ദ്രീകരിച്ച് രൂപവത്​കരിച്ച നവമാധ്യമ ജനകീയ കൂട്ടായ്മ താന്നിമൂട് വാർഡിലെ മുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വീടുകളിലെത്തിച്ച് നൽകി. മുൻമന്ത്രി ഷിബു ബേബിജോൺ, വാർഡ്​ മെംബർ ബ്ലെയ്സി കുഞ്ഞച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രാജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story