Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടകളിൽ തട്ടിപ്പ്​:...

കടകളിൽ തട്ടിപ്പ്​: പ്രതിയുമായി തെളിവെടുപ്പ്​ നടത്തി

text_fields
bookmark_border
കടകളിൽ തട്ടിപ്പ്​: പ്രതിയുമായി തെളിവെടുപ്പ്​ നടത്തി പള്ളിമുക്കിലെ വസ്ത്ര വിൽപനശാലയിലെത്തിച്ചാണ്​ തെളിവെടുപ്പ് നടത്തിയത്​ ഇരവിപുരം: സ്ത്രീകൾ മാത്രമുള്ള കടകളിൽ കയറി പണം തട്ടിയെടുക്കുന്നയാ​ളുമായി പൊലീസ്​ തെളിവെടുപ്പ് നടത്തി. പത്തനംതിട്ട മല്ലപ്പള്ളി വെസ്​റ്റ്​ കൈപ്പറ്റ ആലുംമൂട്ടിൽ ഹൗസിൽ രാജേഷ് ജോർജിനെയാണ്​ (46) മാവേലിക്കര ജയിലിൽനിന്ന്​ ഇരവിപുരം പൊലീസ് കസ്​റ്റഡിയിൽ വാങ്ങി തട്ടിപ്പ് നടത്തിയ കൊല്ലൂർവിള പള്ളിമുക്കിലെ വസ്ത്ര വിൽപനശാലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ജൂലൈ ഏഴിനാണ്​ ഇയാൾ ഇവിടെയെത്തി തട്ടിപ്പ് നടത്തിയത്. കടയിലെത്തി ഉടമസ്​ഥ​ൻെറ അടുപ്പക്കാരനാണെന്ന്​ പറഞ്ഞ്​ 18,500 രൂപ സെയിൽസ് മാനേജരായ പെൺകുട്ടിയിൽനിന്ന്​ വാങ്ങി കടക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാരി ഉടമസ്​ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇതിൽ ഇരവിപുരം പൊലീസ് അന്വേഷണം നടത്തിവരവെയാണ് കടയ്ക്കലിൽ സമാനമായ തട്ടിപ്പ് നടന്നത്​. തുടർന്നാണ് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദ് കെയുടെ നേതൃത്വത്തിൽ ഇയാളെ കസ്​റ്റഡിയിൽ വാങ്ങിയത്. എറണാകുളം തോപ്പുംപടി സ്​റ്റേഷൻ പരിധിയിൽ നടന്ന തട്ടിപ്പ് കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. കടയ്ക്കൽ, അഞ്ചൽ തുടങ്ങി നിരവധിയിടങ്ങളിലും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. എസ്.ഐമാരായ അനീഷ് എ.പി, ബിനോദ്കുമാർ, ദീപു, ഗ്രേഡ് എസ്.ഐ ഷാജി, എ.എസ്.ഐ ജയപ്രകാശ്, വിനു വിജയ് എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. ബോധവത്​കരണ പോസ്​റ്റർ പ്രകാശനംകൊട്ടിയം: മയ്യനാട് പഞ്ചായത്തി​ൻെറ വടക്കൻ മേഖലയിൽ കോവിഡ് സമ്പർക്ക വ്യാപന സാധ്യത വർധിച്ച സാഹചര്യത്തിൽ ബോധവത്​കരണ പോസ്​റ്ററുകളുമായി ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതി. പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ ഉൾക്കൊള്ളിച്ച പോസ്​റ്ററി​ൻെറ സമൃദ്ധി എക്സി. അംഗം നജുമുദ്ദീന് കൈമാറി കൊല്ലം സിറ്റി പൊലീസ് സൈബർ സെൽ സബ് ഇൻസ്പെക്ടർ അനിൽകുമാർ പ്രകാശനം ചെയ്തു. വിജയസാരഥി, ആർ. രാജീവ്, പി. പ്രതാപ് എന്നിവർ പ​െങ്കടുത്തു.'മത്സ്യക്കച്ചവടക്കാരായ സ്​ത്രീകളെ ഹാർബറുകളിൽ പ്രവേശിപ്പിക്കണം' കൊല്ലം: മത്സ്യക്കച്ചവടക്കാരായ സ്​ത്രീകളെയും ഇരുചക്രവാഹനങ്ങളെയും ഹാർബറിനുള്ളിലേക്ക് പ്രവേശിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഹാർബറുകളിൽ പ്രവേശനം നിഷേധിച്ചതോടെ 500ൽ പരം മത്സ്യക്കച്ചവടക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്ന്​ ജില്ല പ്രസിഡൻറ് ബിജു ലൂക്കോസ്​ പറഞ്ഞു.എൻ.എസ്​.എസ്​ സമാഹരിച്ച സാധനങ്ങൾ കൈമാറികൊല്ലം: കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററുകളിലേക്ക് എൻ.എസ്​.എസ്​ വളണ്ടിയർമാർ സ്​കൂളുകളിൽ സമാഹരിച്ച സാധനങ്ങൾ ജില്ലതലത്തിൽ ഏൽപിക്കുന്ന ചടങ്ങ് എം. മുകേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. 70,000 രൂപയുടെ സാധനങ്ങളാണ്​ സമാഹരിച്ചത്. ജില്ല കൺവീനർ പി.വി. ബിന്ദു അധ്യക്ഷതവഹിച്ചു. എൻ.എസ്​.എസ്​ സംസ്​ഥാന കോഒാഡിനേറ്റർ ഡോ. ജേക്കബ്​ ജോൺ, ജില്ല േപ്രാജ്ക്ട് കോഓഡിനേറ്റർ ജി.കെ. ഹരികുമാർ, ക്ലസ്​റ്റർ കൺവീനർ എൽ.ജി. ഗ്ലാഡിസൺ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story