Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTകുടിവെള്ള പൈപ്പ് ലൈൻ അറുത്തുമാറ്റി
text_fieldsbookmark_border
കുടിവെള്ള പൈപ്പ് ലൈൻ അറുത്തുമാറ്റി (ചിത്രം)മൺറോതുരുത്ത്: പേഴുംതുരുത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ സാമൂഹികവിരുദ്ധർ അറുത്തുമാറ്റി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇടച്ചാൽ പാലത്തിന് സമീപമാണ് പൈപ്പ് മുറിച്ചത്. പാലത്തിന് സമീപമായതിനാൽ ഇവിടെ പൈപ്പ് കുഴിച്ചിടാൻ കഴിയില്ല. കുടിവെള്ളക്ഷാമം നിലനിൽക്കുന്ന പഞ്ചായത്തിൽ പ്രശ്നം രൂക്ഷമാക്കാനുള്ള സാമൂഹികവിരുദ്ധരുടെ ഗൂഢശ്രമമാണ് പൈപ്പ് ലൈൻ മുറിച്ചതിന് പിന്നിലെന്ന് പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ളവിതരണം സാധാരണഗതിയിലാക്കി.വീടുകളും കടകളും അണുമുക്തമാക്കി പെരിനാട്: വീടുകളും കടകളും സ്ഥാപനങ്ങളും വാഹനങ്ങളും അണുമുക്തമാക്കി പെരിനാട് പഞ്ചായത്ത് ഹരിത കർമസേന. വാഹനങ്ങൾ അണുമുക്തമാക്കുന്ന സംഘം കേരളപുരം ബസ് ഷെൽട്ടർ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. മറ്റ് രണ്ട് സംഘങ്ങൾ പഞ്ചായത്തുകളിലെ രണ്ട് മേഖലകളിലായി വീടുകളും സ്ഥാപനങ്ങളും അണുമുക്തമാക്കുന്നു. ഓരോദിവസവും ഇതുവഴി ലഭിക്കുന്ന വരുമാനത്തിൻെറ നാലിൽ മൂന്ന് ഭാഗം ഹരിതകർമസേനാംഗങ്ങൾക്കാണ്. ബാക്കിതുക ഹരിത കർമസേനയുടെ ഓഫിസിൽ അടക്കണം. ഒരുമാസത്തിനിടെ 200ലധികം വീടുകളും വാഹനങ്ങളും അണുമുക്തമാക്കി. ജില്ലയിൽതന്നെ ശ്രദ്ധേയമായ നേട്ടമാണിതെന്ന് പ്രസിഡൻറ് എൽ. അനിൽ പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റംഓച്ചിറ: ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി സാജിതാബീഗത്തെ ആലപ്പാടേക്ക് സ്ഥലംമാറ്റി. ആലപ്പാട് പഞ്ചായത്ത് സെക്രട്ടറിയെ ഒാച്ചിറയിലും നിയമിച്ചു. വ്യാജ വാടകചീട്ട് നൽകി പഞ്ചായത്തിൽനിന്ന് ലൈസൻസ് സമ്പാദിക്കാനുള്ള നീക്കം തടഞ്ഞതിൻെറ പേരിലാണ് ഒാച്ചിറ പഞ്ചായത്ത് സെക്രട്ടറിക്കെതിരായ നടപടിയത്രെ. ആറുമാസം മുമ്പാണ് ഇവർ ചുമതലയേറ്റത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണ സെക്രട്ടറിയുടെ പെെട്ടുന്നുള്ള സ്ഥലംമാറ്റത്തിന് കാരണമെന്ന് യു.ഡി.എഫ് ആരോപിച്ചു.ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് സാധനങ്ങൾ നൽകി കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി എൻ.എസ്.എസ് കരുനാഗപ്പള്ളി ക്ലസ്റ്ററിൻെറ നേതൃത്വത്തിൽ രണ്ടരലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് നൽകുന്നതിന് കൈമാറി. കരുനാഗപ്പള്ളി മേഖലയിലെ എൻ.എസ്.എസ് യൂനിറ്റുകൾ ചേർന്നാണ് സാധനങ്ങൾ ശേഖരിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എക്ക് എൻ.എസ്.എസ് കരുനാഗപ്പള്ളി ക്ലസ്റ്റർ കൺവീനർ കെ.ജി. പ്രകാശ് സാധനങ്ങൾ കൈമാറി. മുനിസിപ്പൽ ചെയർപേഴ്സൺ ഇ. സീനത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. മഞ്ജു സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story