Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓടിക്കൊണ്ടിരുന്ന വാൻ...

ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു (ചിത്രം)കരുനാഗപ്പള്ളി: കടകളിൽ വിതരണം ചെയ്യാനായി ഭക്ഷണസാധനങ്ങളുമായിപ്പോയ ഓമ്നി വാൻ കത്തിനശിച്ചു. തഴവ കടത്തൂർ പാഴൂർത്തങ്കയത്തിൽ ക്ഷേത്രത്തിന് സമീപം ബുധനാഴ്ച ഉച്ചക്ക്​ 12.30 ഓടെയാണ് സംഭവം. തഴവ കടത്തൂർ (ചിറ്റൂമൂല) നഴ്സറി മുക്കിന് സമീപം കുറ്റിയിൽ കഹാറി​ൻെറ വാനാണ് പൂർണമായും കത്തിനശിച്ചത്. 30,000 ത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചു. വാനിലുണ്ടായിരുന്ന സെയിൽസ്മാൻ ചൂനാട് സ്വദേശി നാസറിൻെറ കാലിന് പൊള്ളലേറ്റു. ഡ്രൈവർ തൊടിയൂർ പുലിയൂർ വഞ്ചിവടക്ക് തൈക്കൂടത്തിൽ നിഷാദ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ക്ഷേത്രത്തിന് സമീപമുള്ള കടയിൽ സാധനം നൽകിയതിനുശേഷം പുറപ്പെട്ടപ്പോഴാണ് തീകത്തിയത്. ഉടൻതന്നെ വാഹനം നിർത്തി ഇരുവരും പുറത്തേക്ക് എടുത്തുചാടി. നാട്ടുകാർ ഓടിയെത്തി തീയണച്ചു. കരുനാഗപ്പള്ളിയിൽനിന്ന്​ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.ബിരിയാണി ചലഞ്ച്ചവറ: പന്മന പഞ്ചായത്തിലെ 18ാം വാർഡിൽ നടന്ന ബിരിയാണി ചലഞ്ച് ചവറ എസ്.എച്ച്.ഒ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം നൽകാനാണ്​ പഞ്ചായത്തംഗം നിർമൽ രാകേഷി​ൻെറ നേതൃത്വത്തിൽ പരിപാടി നടത്തിയത് .അനുസ്മരണംചവറ: കവി ഒ. നാണു ഉപാധ്യായയുടെ 56ാമത് ചരമവാർഷികം തെക്കുംഭാഗം കേളി കൃഷ്ണൻകുട്ടിപിള്ള ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആചരിച്ചു. കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ്​ വി.എം. രാജ്മോഹൻ അധ്യക്ഷതവഹിച്ചു. ഒ. നാണു ഉപാധ്യായയുടെ ചെറുമകനും കാഥികനുമായ വസന്തകുമാർ സാംബശിവൻ കഥാപ്രസംഗം അവതരിപ്പിച്ചു.ശുചീകരിച്ചുചവറ: ചവറ പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ മുകുന്ദപുരത്ത് ഉദ്ഘാടനം ചെയ്​ത ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെറർ പ്രവർത്തനത്തിന് മുന്നോടിയായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. രണ്ട്​ നിലകളിലായി 104 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story