Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലടത്തണ്ണിയിൽ ഇളവുകൾ...

കല്ലടത്തണ്ണിയിൽ ഇളവുകൾ തേടി കുടുംബങ്ങൾ

text_fields
bookmark_border
ചടയമംഗലം: ജില്ല അതിർത്തിയിലെ പൊലീസ് പരിശോധനയിൽ ഇളവുതേടി മുപ്പതോളം കുടുംബങ്ങൾ. കൊല്ലം-തിരുവനന്തപുരം ജില്ലകൾ അതിർത്തി പങ്കിടുന്ന ചടയമംഗലം പഞ്ചായത്തിലെ പോരേടം-കല്ലടത്തണ്ണി മേഖലയിലുള്ളവർക്കാണ് അതിർത്തിയിലെ പരിശോധന തലവേദന സൃഷ്​ടിക്കുന്നത്. അതിർത്തിയായ ഇളബ്രക്കോടാണ് നേരത്തെ പരിശോധന നടത്തിയിരുന്നത്. പഞ്ചായത്ത് ക​െണ്ടയ്ൻമൻെറ്​ സോണായതോടെ കല്ലടത്തണ്ണി പാലത്തിന്​ സമീപമുള്ള ഭാഗത്താണ് ഇപ്പോൾ ജില്ല അതിർത്തിയിലെ പരിശോധന നടത്തുന്നത്. പോരേടം വാർഡിൽ ഉൾപ്പെടുന്ന മേലെയിലുള്ളവർക്ക് അത്യാവശ്യകാര്യങ്ങൾക്കുപോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മുപ്പതോളം കുടുംബങ്ങൾ റേഷൻ കട, ആശുപത്രി, ബാങ്ക് ഉൾ​െപ്പടെയുള്ള കാര്യങ്ങൾക്ക് ആശ്രയിക്കുന്നത് പോരേടം, ചടയമംഗലം കേന്ദ്രങ്ങളെയാണ്. ജില്ല അതിർത്തിയിലെ ചടയമംഗലം പഞ്ചായത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് പ്രത്യേക പാസ് നൽകി അവരുടെ അവശ്യയാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story