Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 5:28 AM IST Updated On
date_range 4 Aug 2020 5:28 AM ISTനിയന്ത്രണം അട്ടിമറിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യങ്ങൾ വിൽപനക്കെത്തുന്നു
text_fieldsbookmark_border
blurb പൊലീസിൻെറ അറിവോടെയെന്ന് ആരോപണം ആറ്റിങ്ങല്‍: മത്സ്യവിപണന നിരോധനം കാറ്റില്‍ പറത്തി ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യവാഹനങ്ങള്‍ വിപണനം നടത്തുന്നു. പൊലീസിൻെറ അറിവോടെയാണ് കമീഷന്‍ ഏജൻറുമാരുടെ നേതൃത്വത്തില്‍ അനധികൃത മത്സ്യവിപണനം നടക്കുന്നതെന്ന് ജനപ്രതിനിധികള്‍ ആരോപിക്കുന്നു. കണ്ടെയ്‌മൻെറ് സോണുകളില്‍നിന്നുള്‍പ്പെടെയുള്ള ആളുകൾ ഇത്തരം വാഹനങ്ങളില്‍നിന്ന് മത്സ്യം എടുക്കാനായി എത്തിച്ചേരുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്ര എന്നീ പ്രദേശങ്ങളിലെ പ്രധാന ഹാര്‍ബറുകളില്‍നിന്നാണ് മത്സ്യം വരുന്നത്. കോവിഡ് പകര്‍ച്ചയുള്ള ചെന്നൈ ഉള്‍പ്പെടെയുള്ള ഹാര്‍ബറുകളില്‍നിന്നും മത്സ്യം വരുന്നുണ്ട്. അവിടെനിന്ന് വരുന്ന മത്സ്യം അതിര്‍ത്തിയില്‍ കേരള രജിസ്‌ട്രേഷനുള്ള വാഹനങ്ങളിലേക്ക് മാറ്റിക്കയറ്റിയാണ് കമീഷന്‍ ഏജൻറുമാര്‍ നാട്ടിലെത്തിക്കുന്നത്. ആലംകോട് മത്സ്യമാര്‍ക്കറ്റ് നഗരസഭ അടച്ചിട്ടിരിക്കുന്നതിനാല്‍ മാര്‍ക്കറ്റിന് പുറത്ത് റോഡുകളിലാണ് ചെറുകിട കച്ചവടക്കാര്‍ക്കായി വില്‍പന നടത്തുന്നത്. നേരത്തേ 500 രൂപമുതല്‍ 2000 രൂപക്കുവരെ വിറ്റിരുന്ന മത്സ്യം ഇപ്പോള്‍ മൂന്നിരട്ടിവരെ വിലക്കാണ് വില്‍ക്കുന്നത്. നഗരസഭാ പരിധിയില്‍ നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയതിനാല്‍ സമീപ പഞ്ചായത്തുകളായ കടയ്ക്കാവൂര്‍, മണമ്പൂർ, കരവാരം, നഗരൂര്‍, കല്ലമ്പലം പ്രദേശങ്ങളിലെ ഇടറോഡുകളിലെത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറും. ഇത് ഗ്രാമീണമേഖലയിലെത്തിച്ച് ഇവര്‍ വില്‍ക്കും. ഓരോ ദിവസവും മത്സ്യം എത്തിക്കുന്ന സ്ഥലവും സമയവും ചെറുകിട കച്ചവടക്കാരെ മൊബൈലില്‍ അറിയിക്കും. ഇതനുസരിച്ചാണ് ഇവരെത്തുന്നത്. കണ്ടെയ്‌മൻെറ് സോണുകളില്‍നിന്നുള്‍പ്പെടെ ആള്‍ക്കാര്‍ മത്സ്യം എടുക്കുവാന്‍ എത്തുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സ്വാനിധി എന്ന ധനസഹായ പദ്ധതി ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ കുടുംബശ്രീവഴി സ്വാനിധി ധനസഹായ പദ്ധതി നടപ്പാക്കി. ആഴ്ചകളായി നഗരത്തില്‍ സാമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മാര്‍ക്കറ്റുകളും വഴിയോര കച്ചവടങ്ങളും നഗരസഭ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇത്തരക്കാരെ സഹായിക്കുന്നതിനാണ് സര്‍ക്കാറിൻെറ സ്വാനിധി എന്ന ധനസഹായ പദ്ധതി നടപ്പാക്കിയത്. ഇതിൻെറ നഗരസഭാതല ഉദ്ഘാടനം ചെയര്‍മാന്‍ എം. പ്രദീപ് നിർവഹിച്ചു. കുടുംബശ്രീ എന്‍.യു.എം.എല്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐ.ഡി.ബി.ഐ, ഇന്ത്യന്‍ ബാങ്കുകളാണ് ധനസഹായത്തിനാവശ്യമായ തുക ലോണായി നല്‍കുന്നത്. നഗരസഭാ സെക്രട്ടറി എസ്. വിശ്വനാഥന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ. റീജ, ബാങ്ക് അധികൃതര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story