Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകപ്പൽപാത:...

കപ്പൽപാത: കേന്ദ്രമന്ത്രിമാർക്ക്​ നിവേദനം

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാറി​ൻെറ നിർദിഷ്​ട കപ്പൽചാൽ പുനഃപരിശോധിക്കണമെന്ന്​ കേന്ദ്ര കപ്പൽ ഗതാഗതമന്ത്രിക്കും കേന്ദ്ര ഫിഷറീസ് മന്ത്രിക്കും നാഷനൽ ഫിഷ്​ വർക്കേഴ്​സ്​ ​േഫാറം നിവേദനം നൽകി . മത്സ്യസങ്കേതം (വാഡ്ജ് ബാങ്ക്) ഏറെ കാണപ്പെടുന്ന കന്യാകുമാരി-വിഴിഞ്ഞം വാഡ്ജു ബാങ്കുകൾ, കൊല്ലം പരപ്പ്, മംഗലാപുരം കടലിലെ മഞ്ഞപ്പാറ തിട്ട എന്നിവിടങ്ങൾ കീറിമുറിച്ചുള്ള കപ്പൽപാത ആഴക്കടൽ മീൻപിടിത്ത സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്​ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ മൂന്ന്​ നോട്ടിക്കൽ മൈൽ വീതിയാണ്​ അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ 2018ൽ പുറത്തിറക്കിയ കരട്​ വിജ്ഞാപനത്തിൽ കപ്പൽപാതയുടെ വീതി 11 നോട്ടിക്കൽ മൈലെന്നാണ് പറഞ്ഞിരുന്നത്. ദേശവ്യാപകമായി മീൻപിടിത്ത സമൂഹം എതിർത്തപ്പോൾ വീതി അഞ്ച്​ നോട്ടിക്കൽ മൈലായി ചുരുക്കുമെന്ന്​ കപ്പൽ ഗതാഗത ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ വിജ്ഞാപത്തിൽ വീതി എത്രയാണെന്ന് പറയുന്നില്ല. വിദേശരാജ്യങ്ങളിലെ കപ്പൽചാലുകളിൽ തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിത്തത്തിന് അനുമതി നൽകുന്നുണ്ട്. ഇവിടെ തദ്ദേശീയ മീൻപിടിത്തക്കാർക്ക്​ പ്രവേശനം നിരോധിച്ചിരിക്കുകയാണ്​. കപ്പലുകൾ തെക്കുവടക്ക് ദിശയിൽ സഞ്ചരിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ കിഴക്കുപടിഞ്ഞാറ്​ ദിശയിലാണ് മീൻപിടിത്തത്തിന്​ പോകുന്നത്. മീനി​ൻെറ ലഭ്യതയനുസരിച്ച് തീരക്കടലിലും ആഴക്കടലിലും മീൻപിടിത്തത്തിന്​ പോകേണ്ടിവരും. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ നടപടിവേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story