Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു

text_fields
bookmark_border
മഴയിൽ വീട് തകർന്നു (ചിത്രം)കിളികൊല്ലൂർ: ശക്തമായ കാറ്റിലും മഴയിലും മങ്ങാട് ചാത്തിനാംകുളം കുഴിക്കര മേലതിൽ അംബേദ്ക്കർ നഗർ രണ്ടിൽ താമസിക്കുന്ന പ്രകാശി​ൻെറ വീടിൻെറ ഒരു ഭാഗം തകർന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വീടിന് 15 വർഷത്തോളം പഴക്കമുണ്ട്. മഴ പെയ്യുന്ന സമയത്ത് പ്രകാശും കുടുംബവും വീടിനു പുറത്തായിരുന്നതിനാൽ ആർക്കും പരിക്കില്ല. ഗുണ്ടാ ആക്രമണക്കേസുകളിലെ പ്രതി കീഴടങ്ങി(ചിത്രം)ഓച്ചിറ: വധശ്രമം, ഗുണ്ടാ ആക്രമണങ്ങൾ, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതി കോടതിയിൽ കീഴടങ്ങി. ക്ലാപ്പന പെരുമാന്തഴ തറയിൽ തെക്കതിൽ ഇജാസ് (29) ആണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിൽ കീഴടങ്ങിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. തഴവ കുതിരപന്തി സ്വദേശിയായ യുവാവിനെ ഓച്ചിറ കൊട്നാട്ട് ജങ്ഷനിൽവെച്ച് മർദിക്കുകയും തുടർന്ന് ചികിത്സാർഥം താലൂക്ക് ആശുപത്രിയിൽ പോയി തിരികെ വരുംവഴി കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ തള്ളിയ കേസിൽ ഇയാൾ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നു. ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്. കൊല്ലം കാവനാട് സ്വദേശികളായ അച്ഛ​െനയും മക​െനയും കാർ തടഞ്ഞുനിർത്തി ദേശീയപാതയിൽ ചങ്ങൻകുളങ്ങര ജങ്ഷനിൽവെച്ച് വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസ്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗുണ്ടാ ആക്രമം, ഓച്ചിറ ബാറിൽ നടത്തിയ അക്രമം ഉൾപ്പെടെ എട്ട് കേസുകൾ ഓച്ചിറ സ്​റ്റേഷനിൽമാത്രം നിലവിലുണ്ട്. ഇതിനുപുറമെ കരുനാഗപ്പള്ളി, കായംകുളം ​െപാലീസ് സ്​റ്റേഷനുകളിലും നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. ഇജാസിനെതിരെ 2019 ഡിസംമ്പർ 17ന് കലക്ടർ കാപ്പ ചുമത്തി തടവിന് ഉത്തരവിട്ടെങ്കിലും പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. പല ഒളിസങ്കേതങ്ങളും ​െപാലീസ് റെയ്​ഡ് ചെയ്​തെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സൻെററില്‍ 20 ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ(എസ്), ഡേറ്റ എന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, www.lbscentre.kerala.gov.in/services/courses, 9446854661, 0476-2831122.ബിരിയാണി ചലഞ്ച്ചവറ: 'തളരരുത് ഒപ്പമുണ്ട്' സന്ദേശവുമായി പന്മന പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നടന്ന ബിരിയാണി ചലഞ്ച് ചവറ എസ്.എച്ച്.ഒ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിർമൽ രാകേഷിൻെറ നേതൃത്വത്തിലാണ് ചലഞ്ച് നടത്തിയത്. സജിത് രഞ്ജു, രമേശ് ബാബു, കൃഷ്ണൻകുട്ടിപിള്ള, ചേനങ്കര ഹരി, രാധാകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story