Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചവറയിൽ ഫസ്​റ്റ്​ ലൈന്‍...

ചവറയിൽ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മെൻറ്​ കേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
ചവറയിൽ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ്​ കേന്ദ്രം ഉദ്ഘാടനം (ചിത്രം)ചവറ: കോവിഡ് പ്രാഥമിക ശുശ്രൂഷകള്‍ക്കായി ചവറ പഞ്ചായത്ത് സജ്ജമാക്കിയ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ്​ കേന്ദ്രത്തി​ൻെറ ഉദ്ഘാടനം കൊട്ടുകാട് അല്‍ അമീന്‍ ഖാദിസിയ ബോര്‍ഡിങ് സ്‌കൂളിൽ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയും ചേര്‍ന്ന് നിര്‍വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ബിന്ദു കൃഷ്ണകുമാര്‍, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. ലളിത, പഞ്ചായത്ത് സെക്രട്ടറി ശിവകുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. നൂറ് കിടക്കകളും അനുബന്ധ സജ്ജീകരണങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.ഹൈടെക് അംഗൻവാടി ഉദ്ഘാടനം(ചിത്രം)ചവറ: ഹൈടെക് അംഗൻവാടി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഹൈടെക് ആകുന്ന ജില്ലയിലെ ആദ്യ അംഗൻവാടിയാണിത്​. പന്മന പഞ്ചായത്ത് മനയിൽ എട്ടാം വാർഡ് 79 നമ്പർ അംഗൻവാടിയാണ് ഹൈടെക് ആകുന്നത്. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്ന അംഗൻവാടിക്കായി ഭൂമി കണ്ടെത്തിയതിനെത്തുടർന്നാണ്​ ​പന്മന ഗ്രാമപഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപയുടെ കെട്ടിടം നിർമിച്ചത്​. ഗ്രാമപഞ്ചായത്ത് അംഗം അഹമ്മദ് മൻസൂറി​ൻെറ നേതൃത്വത്തിലായിരുന്നു ഭൂമി കണ്ടെത്തിയത്​. തുടർന്ന് എ.സി, ടി.വി, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫ്രിഡ്ജ് തുടങ്ങിയവ വാങ്ങിനൽകാൻ നിരവധിപേർ മുന്നോട്ടുവന്നു. ഉദ്ഘാടനം കോവിഡ് സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടത്താനാണ് തീരുമാനം.അനുഭാവ സത്യഗ്രഹം കൊല്ലം: 'ദരിദ്രരെ മറക്കാത്ത രാഷ്​ട്രീയം' എന്ന മുദ്രാവാക്യവുമായി ഗാന്ധിയൻ കലക്ടിവ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന സത്യഗ്രഹം 60 ദിവസം പൂർത്തിയാകുന്നതി​ൻെറ ഭാഗമായി ജില്ലയിൽ അനുഭാവസത്യഗ്രഹം സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സത്യഗ്രഹത്തിൽ ഗാന്ധിയൻ കലക്ടിവ് ഇന്ത്യ ജില്ല കോഓഡിനേറ്റർ യോഹന്നാൻ ആൻറണി, സുമിൻജിത്ത് മിഷ, മണ്ണൂർ ഷാജി, എ.ജെ. ഡിക്രൂസ്, മേച്ചേഴത്ത് ഗിരീഷ്കുമാർ, വസന്തകുമാർ കല്ലുംപുറം എന്നിവർ പങ്കെടുത്തു.​​െഎക്യദാർഢ്യ സത്യഗ്രഹം കൊല്ലം: സ്വർണ കള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ വസതിയിൽ സത്യഗ്രഹം അനുഷ്ഠിച്ചു. വൈസ്​ ചെയർമാൻ എഴുകോൺ സത്യൻ, ജില്ല പ്രസിഡൻറ്​ കല്ലട ഫ്രാൻസിസ്​, സെക്രട്ടറി ചിരട്ടക്കോണം സുരേഷ്, ഉന്നതാധികാരസമിതിയംഗം ആർ. രാജശേഖരപിള്ള തുടങ്ങിയവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story