Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരാതി കേൾക്കാൻ...

പരാതി കേൾക്കാൻ അദാലത്തുമായി കലക്ടർ ഓൺലൈനിൽ

text_fields
bookmark_border
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതി കേൾക്കാൻ ഓൺലൈനിലൂടെ അദാലത് സംഘടിപ്പിച്ച് കലക്ടർ നവ്‌ജ്യോത് ഖോസ. കോവിഡി​ൻെറ പശ്ചാത്തലത്തിലാണ്​ പരാതി പരിഹാര അദാലത് പൂർണമായി ഓൺലൈൻ മുഖേനയാക്കിയത്. ശനിയാഴ്ച നെടുമങ്ങാട് താലൂക്കിൽ നടത്തിയ ഓൺലൈൻ അദാലത്തിൽ 183 പരാതികൾ സ്വീകരിച്ചു. 45 എണ്ണം തീർപ്പാക്കി. സർക്കാർ സേവനം ജനങ്ങളുടെ സമീപത്തെത്തിക്കുക എന്ന സർക്കാർ നയത്തി​ൻെറ ഭാഗമായാണ്​ മാസത്തി​ൻെറ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ താലൂക്കടിസ്ഥാനത്തിൽ കലക്ടർ അദാലത് സംഘടിപ്പിക്കുന്നത്. ജില്ല, താലൂക്കുതല ഉദ്യോഗസ്ഥർ വിവിധ ഓഫിസുകളിൽനിന്ന് ഓൺലൈൻ മുഖേന അദാലത്തിൽ പങ്കെടുത്തു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ തീർപ്പുണ്ടാക്കുന്നതിന്​ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫിസർമാർ അതാത് ഓഫിസുകളിൽ എത്തിയിരുന്നു.തീർപ്പാക്കാൻ ബാക്കിയുള്ള പരാതികളിൽ നടപടി സ്വീകരിക്കുന്നതിന്​ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചുകൊടുത്തതായി കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story