Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2020 5:28 AM IST Updated On
date_range 2 Aug 2020 5:28 AM ISTമുലയൂട്ടുന്ന അമ്മമാർക്കായി ലാക്‌റ്റേഷന്‍ കുക്കീസ്
text_fieldsbookmark_border
തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും 'നിറവ്' ലാക്‌റ്റേഷന്‍ കുക്കീസ് വിതരണാരംഭവും അംഗൻവാടികളില്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളുടെ പ്രകാശനവും മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. ആദ്യ കുക്കീസ് കിറ്റ് വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോവിഡ് കാലത്ത് മുലയൂട്ടുന്ന അമ്മമാരുടെ പോഷണത്തിനും മുലപ്പാല്‍ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ലാക്‌റ്റേഷന്‍ കുക്കികള്‍ തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. മുലയൂട്ടുന്ന അമ്മമാരുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായാണിത്. വനിത ശിശുവികസന വകുപ്പും ഹരിയാന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എൻറര്‍പ്രെണര്‍ഷിപ് ആൻഡ് മാനേജ്മൻെറിൻെറ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗവും സംയുക്തമായാണ് ലാക്‌റ്റേഷന്‍ കുക്കികള്‍ തയാറാക്കിയത്. പോഷകസമ്പന്നമായ ഗോതമ്പ് പൊടി, റാഗി പൊടി, ചെറുപയര്‍, ഏത്തയ്ക്കപ്പൊടി, ചക്കക്കുരുപൊടി, മുരിങ്ങയ്ക്ക പൊടി, ജീരകം, ഉലുവ, എള്ള്, വെണ്ണ എന്നിവ ഉപയോഗിച്ചാണ് കുക്കികള്‍ തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 1615 മുലയൂട്ടുന്ന അമ്മമാര്‍ക്ക് വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതം (4 എണ്ണം) ഒരു അമ്മക്ക് എന്ന കണക്കില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കും. 14.18 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിഫ്‌റ്റെം വൈസ് ചാന്‍സലര്‍ ഡോ. ചിണ്ടി വസുയപ്പ, രജിസ്ട്രാര്‍ ഡോ. ജെ.എസ്. റാണാ, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. കോമള്‍ ചൗഹാന്‍, ഡോ. നീതു കുമ്രാ, കണ്‍സല്‍ട്ടൻറ് ആനന്ദന്‍ എന്നിവരടങ്ങിയ പോഷകാഹാര വിദഗ്ധരുടെ സംഘമാണ് ഉൽപന്നത്തിൻെറ രൂപകല്‍പനയും ഉൽപാദന മാര്‍ഗരേഖയും ക്രമീകരിച്ചത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, നിഫ്‌റ്റെം വൈസ് ചാന്‍സലര്‍, സമ്പുഷ്ട കേരളം പ്രോജക്ട് ജോ. കോഓഡിനേറ്റര്‍ ബിന്ദു ഗോപിനാഥ് എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പരിപാടിയില്‍ പങ്കെടുത്തു. ജില്ല പ്രോഗ്രാം ഓഫിസര്‍ കെ.എച്ച്. ലജീന പെരിങ്ങമ്മല കലയപുരം അംഗൻവാടി നമ്പര്‍ ആറിലെ സൗമ്യക്ക് വീട്ടിലെത്തി ആദ്യ കിറ്റ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story