Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനത്തമഴ: കുഴുപ്പിൽ...

കനത്തമഴ: കുഴുപ്പിൽ ഏലായിൽ കൃഷിനാശം

text_fields
bookmark_border
കനത്തമഴ: കുഴുപ്പിൽ ഏലായിൽ കൃഷിനാശം (ചിത്രം)ചാത്തന്നൂർ: രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴ​െയത്തുടർന്ന്​ ചിറക്കര ഗ്രാമപഞ്ചായത്തിലെ കുഴുപ്പിൽ ഏലായിൽ കൃഷിനാശം. ഏലാ നടത്തോടി​ൻെറ ബണ്ട് പൊട്ടി കൃഷിയിടത്തിലേക്ക് വെള്ളം കയറി. നിലം പരിവർത്തനപ്പെടുത്തുന്നതും തോടുകളുടെ ഇരുവശങ്ങളിലുമുള്ള കൈയേറ്റവും മൂലം രണ്ട് മീറ്ററിലേറെ ഉണ്ടായിരുന്ന ഇടത്തോട് അരമീറ്ററായി ചുരുങ്ങിയിരുന്നു. ഇതോടെയാണ്​ വെള്ളം ഒഴുകിപ്പോകാനാകാതെ ബണ്ട് പൊട്ടി വെള്ളവും എക്കലും നിലങ്ങളിൽ കയറി കൃഷി നാശം ഉണ്ടാവുന്നത്​. പുത്തൻകുളം ഏലായിലെ വെള്ളം ചിറക്കരത്താഴം വെട്ടുതൊട് വഴി കുഴുപ്പിൽ ഏലാ ഇടതോട് വഴിയാണ് പോളച്ചിറയിൽ എത്തുന്നത്. മഴ തുടങ്ങിയാൽ വൻ തോതിൽ ഒഴുകിവരുന്ന വെള്ളം വീതികുറഞ്ഞ തോട് വഴി ഒഴുകുമ്പോഴാണ് ബണ്ട് പൊട്ടി നിലങ്ങളിലെ കൃഷി നശിക്കുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച്​ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.മഴയിൽ വീട്‌ തകർന്നു; കുടുംബം അദ്​ഭുതകരമായി രക്ഷപ്പെട്ടു(ചിത്രം)കൊട്ടിയം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വീട് തകർന്നു. ചിറക്കര പഞ്ചായത്തിലെ ഒഴുകുപാറ വാർഡിൽ ഒഴുകുപാറ ധർമഗിരിക്ക് സമീപം അഞ്ചാം പൊയ്കയിൽ കുഞ്ഞികുട്ടിയുടെ (85) വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് പെയ്ത പെരുമഴയിൽ വീടി​ൻെറ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. അപകടസമയത്ത് വയോധികയായ മാതാവും മകനും മരുമകളും ചെറുമക്കളും ഉൾപ്പെടെ അഞ്ചുപേർ വീട്ടിനകത്തുണ്ടായിരുന്നു. ഇവർ പര​ിക്കേൽക്കാതെ രക്ഷപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന്​ വീടി​ൻെറ തകർച്ച താങ്ങാനാവാത്ത ആഘാതമായിരിക്കുകയാണ്​. ആടിനെ മോഷ്​ടിച്ചെന്ന് പരാതികണ്ണനല്ലൂർ: വീടിന് മുന്നിൽ കെട്ടിയിരുന്ന ആടിനെ കടത്തിക്കൊണ്ടു പോയതായി പരാതി. കണ്ടുമൺ സെയ്ദലി മൻസിലിൽ നാസറുദ്ദീ​ൻെറ വീടിന് മുന്നിൽ കെട്ടിയിരുന്ന ആടിനെയാണ് മോഷ്​ടിച്ചത്​. ചാത്തന്നൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story