Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTനടപ്പാതകളിലെ കച്ചവടം അനുവദിക്കില്ല
text_fieldsbookmark_border
കൊല്ലം: റോഡിനുവശങ്ങളിലുള്ള നടപ്പാത കൈയേറി കച്ചവടം നടത്തുന്നത് തടയണമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിർേദശിച്ചു. റോഡു സുരക്ഷ സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടായി നടപടി സ്വീകരിക്കണം. നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 257 പേര്‍ക്കെതിരെ കേെസടുത്തതായി ക്രൈം എ.സി.പി അറിയിച്ചു. കാവനാട് മുതല്‍ കടമ്പാട്ടുകോണം വരെ അപകടങ്ങള്‍ കുറക്കാന്‍ നിര്‍ദേശം സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ആര്‍.ടി.ഒ, തദ്ദേശസ്ഥാപന എൻജിനീയറിങ് വിഭാഗം, പൊലീസ് എന്നീ വിഭാഗങ്ങളെ ഇതിനായി ചുമതലപ്പെടുത്തി. സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം കൊല്ലം: ജില്ല പഞ്ചായത്ത് സഹകരണ സംഘങ്ങള്‍ക്ക് ഉൽപാദന-സേവന സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം നല്‍കും. സഹകരണ സംഘങ്ങള്‍ക്ക് പദ്ധതിതുകയുടെ 80 ശതമാനം അഥവാ പരമാവധി പത്ത് ലക്ഷം രൂപയാണ് ധനസഹായം. മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും മുന്‍ സാമ്പത്തികവര്‍ഷം ലാഭകരമായി പ്രവര്‍ത്തിച്ചതുമായിരിക്കണം. ജില്ല പഞ്ചായത്ത് പരിധിയില്‍ കാര്‍ഷിക ഉൽപന്നങ്ങള്‍ സമാഹരിച്ച് മൂല്യവര്‍ധന നടത്തി വിപണനം നടത്തുന്നതിനോ മറ്റ് ഉല്‍പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ താൽപര്യമുള്ളവ ആയിരിക്കണം. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് കാര്‍ഷികാനുബന്ധ വ്യവസായ ഉൽപാദന പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ മുഖേന സമര്‍പ്പിക്കാം. ഫോൺ: 9446108519. 'ഗതാഗത പരിഷ്കാരങ്ങൾ പിൻവലിക്കണം' കൊല്ലം: ജില്ലയിൽ ഗതാഗത നിയന്ത്രണത്തിന് കലക്ടർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ അശാസ്ത്രീയമാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫീക്കർ സലാം ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീറിൻെറ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. അശാസ്ത്രീയ തീരുമാനത്തിൻെറ മറവിൽ പൊലീസ് ജനങ്ങളെ പിഴ ഈടാക്കി പിഴിയുന്ന സാഹചര്യമാണ് ജില്ലയിൽ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story