Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്ന്​ വാര്‍ഡുകളിൽ...

മൂന്ന്​ വാര്‍ഡുകളിൽ കണ്ടെയ്​ൻമെൻറ്​ സോണ്‍; കാട്ടാക്കടയിൽ തിക്കിനും തിരക്കിനും കുറവില്ല

text_fields
bookmark_border
മൂന്ന്​ വാര്‍ഡുകളിൽ കണ്ടെയ്​ൻമൻെറ്​ സോണ്‍; കാട്ടാക്കടയിൽ തിക്കിനും തിരക്കിനും കുറവില്ല കാട്ടാക്കട: മൂന്ന്​ വാര്‍ഡുകളിൽ കണ്ടെയ്​ൻമൻെറ്​ സോണ്‍; എന്നാല്‍ പട്ടണത്തില്‍ തിക്കിനും തിരക്കിനും കുറവില്ല. പട്ടണത്തില്‍ ഒരുവശം കണ്ടെയ്ൻമൻെറ്​ സോണ്‍, മറുവശം സാധാരണനിലയില്‍. വാര്‍ഡുകളിലെ കണ്ടെയ്​ൻമൻെറ്​ സോണ്‍ പ്രഖ്യാപനം അശാസ്ത്രീയമാണെന്ന് വ്യാപക പരാതി. തൂങ്ങാംപാറ, പൊന്നറ, കാട്ടാക്കട വാര്‍ഡുകള്‍ കണ്ടെയ്ൻമൻെറ്​ സോണായി ജില്ല ഭരണകൂടം ഉത്തരവിറക്കിയതോടെയാണ് പട്ടണത്തില്‍ അശാസ്ത്രീയ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നാട്ടുകാരുടെയും ആരോഗ്യവകുപ്പി​ൻെറയും ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തരമായി കാട്ടാക്കട, പൂവച്ചല്‍ ഗ്രാമപ‍ഞ്ചായത്ത് അധികൃതരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ശക്തമായി. കോവിഡ് സ്ഥിരീകരിക്കുന്നരുടെയും സമ്പര്‍ക്കത്തിലുള്ളവരുടെയും പ്രദേശം ഉള്‍പ്പെടുത്തി കണ്ടെയ്ൻമൻെറ്​ സോണാക്കണമെന്നാണ് ആവശ്യം. കാട്ടാക്കട പട്ടണം പൂവച്ചല്‍, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടതാണ്. പട്ടണത്തില്‍ കോവിഡ് കാലത്ത് തിരക്ക് നിയന്ത്രിക്കാനും സാമൂഹവ്യാപനം തടയുന്നതിനും രോഗം നിയന്ത്രിക്കുന്നതിനും പൂവച്ചല്‍, കാട്ടാക്കട ഗ്രാമപഞ്ചായത്ത്​ അധികൃതരുടെ ഭാഗത്തുനിന്ന്​ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധുവും കാട്ടാക്കട പഞ്ചായത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍, രണ്ട് പഞ്ചായത്തുകളും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ പ്രശ്നങ്ങള്‍ക്ക്​ പരിഹാരമുണ്ടാകൂവെന്ന ആരോഗ്യവകുപ്പി​ൻെറ നിർദേശങ്ങളൊന്നും ഇതേവരെ ആരും കേട്ടില്ല. കാട്ടാക്കടയില്‍ പ‍ഞ്ചായത്ത് തിരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഏറെ ശ്രമകരമാണ്. കാട്ടാക്കട പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രി പൂവച്ചല്‍ പഞ്ചായത്തി​ൻെറ അധീനതയിലാണ്. കാട്ടാക്കട പഞ്ചായത്തി​ൻെറ ആശുപത്രിയാകട്ടെ ആമച്ചല്‍ ഭാഗത്താണ് പ്രവര്‍ത്തിക്കുന്നത്. കാട്ടാക്കട, മുതല്‍ പൊട്ടന്‍കാവ് വരെയുള്ളവര്‍ ചികിത്സതേടി കാട്ടാക്കട ആശുപത്രിക്ക്​ മുന്നിലെത്തിയശേഷം വീണ്ടും അഞ്ച്​ കിലോമീറ്റര്‍ യാത്ര ചെയ്താലേ ആമച്ചല്‍ ആശുപത്രിയിലെത്താനാകൂ. കാട്ടാക്കട പ‍ഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ആമച്ചല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശോധനക്കായി പോകുന്നവര്‍ക്കുമൊക്കെ വളരെയേറെ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story