Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആമയിഴഞ്ചാൻ തോട്​...

ആമയിഴഞ്ചാൻ തോട്​ ശുചീകരണം വിലയിരുത്തി

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ മേയർ കെ. ശ്രീകുമാറി​ൻെറ നേതൃത്വത്തിൽ വിലയിരുത്തി. നഗരസഭ ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമായാണ് എല്ലാ വർഷവും മഴ പെയ്താൽ നഗരത്തിൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുള്ള തമ്പാനൂർ, ഓവർബ്രിഡ്ജ്, കിഴക്കേകോട്ട എന്നീ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഈ വർഷം ഒഴിവാക്കാൻ കഴിഞ്ഞത്. തമ്പാനൂർ മസ്ജിദ് പരിസരത്തുനിന്ന് തുടങ്ങി പാറ്റൂർവരെ മണ്ണും മാലിന്യവും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്ന ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയായി. ഒരുകോടി രൂപയാണ് ഇതിന്​ നഗരസഭ അനുവദിച്ചിരുന്നത്. ഗ്രില്ലുകൾ ഇളക്കിമാറ്റി എക്​സ്​കവേറ്റർ, ഹിറ്റാച്ചി, ബാർജ് എന്നീ യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെയാണ് ശുചീകരണപ്രവർത്തനങ്ങൾ നടന്നത്. തോട് കടന്നുപോകുന്ന സ്ഥലങ്ങളിൽ സംരക്ഷണഭിത്തി തകർന്ന സ്ഥലങ്ങൾ പുനർനിർമാണം നടത്തി പൂർവസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നഗരസഭയുടെ എൻജിനീയറിങ് വിഭാഗമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാറ്റൂർ മുതൽ കണ്ണമ്മൂലവരെ രണ്ടുകോടി രൂപ ചെലവിൽ നഗരസഭയുടെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മേയർ പറഞ്ഞു . തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തോട് കടന്നുപോകുന്ന പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ പദ്ധതി. IMG_0135 IMG_0134
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story