Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസപ്ലിമെൻറ്​ കേരള...

സപ്ലിമെൻറ്​ കേരള ടെക്​സ്​റ്റൈൽസ്​ ആൻഡ് ഗാർമെൻറ്സ്​ ഡീലേഴ്സ്​ വെൽഫെയർ അസോസിയേഷൻ

text_fields
bookmark_border
സപ്ലിമൻെറ്​ കേരള ടെക്​സ്​റ്റൈൽസ്​ ആൻഡ് ഗാർമൻെറ്സ്​ ഡീലേഴ്സ്​ വെൽഫെയർ അസോസിയേഷൻ കേരള ടെക്സ്​റ്റൈൽസ്​ ആൻഡ് ഗാർമൻെറ്സ്​ ഡീലേഴ്സ്​ വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപവത്​കരിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ടി.എസ്​. പട്ടാഭിരാമൻ അധ്യക്ഷത വഹിച്ചു. അപ്രതീക്ഷിതമായി വിടപറഞ്ഞ ആലപ്പുഴ കൃഷ്ണാസ്​ ഉടമ മഹേഷ് സദഗോപ റെഡിയാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച ഓൺലൈൻ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയെന്ന നിലയിൽ വസ്​ത്രവ്യാപാരമേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി സ്വീകരിക്കണമെന്നും വസ്​ത്രവ്യാപാരികളോട് കാലങ്ങളായി പുലർത്തിവരുന്ന അവഗണന അവസാനിപ്പിക്കണമെന്നും അതോടൊപ്പം വസ്​ത്രമേഖലയെ ബാധിക്കുന്ന നിയമനിർമാണങ്ങൾ നടത്തുന്നതിനുമുമ്പ്​ വസ്​ത്രവ്യാപാര സംഘടനാ പ്രതിനിധികളുമായി ചർച്ചകൾ നടത്താൻ ബന്ധപ്പെട്ട സർക്കാറുകൾ തയാറാകണമെന്നും ടി.എസ്​. പട്ടാഭിരാമൻ ആവശ്യപ്പെട്ടു. വസ്​ത്രവ്യാപാരികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ സംഘടന കൂടുതൽ ശക്തിപ്പെടേണ്ടതിൻെറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ എല്ലാ തുണിവ്യാപാരികളെയും ഉൾപ്പെടുത്തി സംഘടന കൂടുതൽ ശകതിപ്പെടുത്തുമെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡൻറായി ​െതരഞ്ഞെടുക്കപ്പെട്ട ഇക്ബാൽ ഷേഖ് ഉസ്​മാൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന കോഒാഡിനേറ്റർ മുജീബ് ഫാമിലി മുഖ്യപ്രഭാഷണം നടത്തി. ശങ്കരൻകുട്ടി സ്വയംവര, അർഷാദ് കോക്ടെയ്ൽ, സജീർ രാജകുമാരി, റോജ യഹിയ ഖാൻ, ഷാനി മനാഫ്, സംസ്ഥാന കോഒാഡിനേറ്റർമാരായ ഷാനവാസ്​ റോയൽ, നൗഷാദ് ഖദീജ ഫാബ്രിക്സ്​, കലാം സീനത്ത്, ഷെരീഫ് ചേലാസ്​, ഇസ്​ഹാക്ക് സാമിയ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഷാദി മുസ്​തഫ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷാക്കിർ ഫിസ നന്ദി പറഞ്ഞു. തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികൾ: രക്ഷാധികാരികളായി ടി.എസ്​. പട്ടാഭിരാമൻ (കല്യാൺ സിൽക്സ്​), അഡ്വ. ശങ്കരൻകുട്ടി (സ്വയംവര സിൽക്സ്​), മഹേഷ് (പോത്തീസ്) എന്നിവരെയും ജില്ല പ്രസിഡൻറായി ഇക്ബാൽ ഷേഖ് ഉസ്​മാൻ (എം.ഡി, പൂജ ഗ്രൂപ്പ്​​), ജില്ല ജനറൽ സെക്രട്ടറിയായി ഷാക്കിർ ഫിസ, ട്രഷററായി ഷാനി മനാഫ്, വൈസ്​ പ്രസിഡൻറുമാരായി അർഷാദ് കോക്ടെയ്ൽ, സത്ഗുണ ആർ. ചന്ദ്രൻ രാമചന്ദ്രൻ, സെക്രട്ടറിമാരായി സജീർ രാജകുമാരി, സബീർ അഹമ്മദ് ഫാഷൻ, അനിൽ സുവർണ്ണ രാഗം, വാഹിദ് ഓക്സ്​ഫോർഡ് എന്നിവരെയും 27 എക്സിക്യൂട്ടിവ് അംഗങ്ങളെയും ​െതരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story