Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശവിരുദ്ധ സിലബസ്​:...

ദേശവിരുദ്ധ സിലബസ്​: രാജ്യദ്രോഹത്തിന് കേസെടുക്കണം -കെ. സുരേന്ദ്രൻ

text_fields
bookmark_border
തിരുവനന്തപുരം: അരുന്ധതി റോയിയുടെ 'കം സെപ്റ്റംബർ' ദേശവിരുദ്ധ ലേഖനം കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്​റ്റർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിച്ച്​ സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഹിന്ദുക്കൾ ഇന്ത്യയിൽ ഫാഷിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തി​ൻെറ ലക്ഷ്യം കാമ്പസുകളെ മതത്തി​ൻെറ പേരിൽ വിഭജിക്കലാണ്​. ആഗോള ഭീകര സംഘടനയായ അൽഖാഇയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story