Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടെക്നോപാർക്കിലെ...

ടെക്നോപാർക്കിലെ തണ്ണീർത്തടം നികത്തൽ: സർക്കാറിന് തിരിച്ചടി

text_fields
bookmark_border
തിരുവനന്തപുരം: ടെക്നോപാർക്കിലെ തണ്ണീർത്തടം നികത്തലിൽ സർക്കാറിന് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. അമേരിക്കൻ കമ്പനിക്കുവേണ്ടി ചട്ടങ്ങൾ കാറ്റിൽപറത്തിയാണ്​ സർക്കാർ ഒത്താശയോടെ തണ്ണീർത്തടം നികത്തിയത്. ടെക്‌നോപാർക്കി​ൻെറ മൂന്നാംഘട്ട വികസനത്തിന് കുശാർമുട്ടം വയലുകളും തണ്ണീർത്തടവുമാണ് സമീപ​െത്ത കുന്നിടിച്ച് മണ്ണെടുത്ത് നികത്തുന്നത്. പൊതു ആവശ്യത്തിനെന്ന പേരിലാണ് ടോറസ് എന്ന കമ്പനിക്ക് വേണ്ടി നിലം നികത്തിയത്. പരിസ്ഥിതിപ്രവർത്തകനായ തിരുവനന്തപുരം സ്വദേശി തോമസ് ലോറൻസ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. നിയമസഭ പാസാക്കിയ നെൽവയൽ-തണ്ണീർത്തടം സംരക്ഷണനിയമം നിലനിൽക്കുന്നിടത്തോളം തണ്ണീർത്തടം നികത്താനാവില്ലെന്നാണ് കോടതി വിധി. തണ്ണീർത്തടം നികത്തലിനെതിരെ സർക്കാർ ഉദ്യോഗസ്ഥരും റിപ്പോർട്ട് നൽകിയിരുന്നു. അതെല്ലാം അവഗണിച്ച്​ നികത്തൽ തുടരുകയായിരുന്നു. 2017 ഡിസംബറിൽ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നഗരസഭയുടെ പ്രാദേശിക നിരീക്ഷണ സമിതിക്ക് കത്ത്​ നൽകി. പാർക്കി​ൻെറ ഉടമസ്ഥതയിലുള്ള ഇരുപതോളം ഏക്കർ വിൻറർഫെൽ കമ്പനിക്ക് പാട്ടത്തിനു നൽകിയെന്നും അതിലെ സർവേ നമ്പറുകളിലെ വസ്തുക്കളിൽ ചിലത് നിലമെന്നാണ് േഡറ്റ ബാങ്കിലുള്ളതെന്നും കത്തിൽ പറഞ്ഞിരുന്നു. നിലമെന്ന്​ രേഖപ്പെടുത്തിയവയിൽ നിർമാണപ്രവർത്തനം നടത്തണമെങ്കിൽ പ്രാദേശിക നിരീക്ഷണസമിതിയുടെ മേൽനോട്ടം വേണം. പൊതു ആവശ്യമെന്ന നിലക്ക്​, ആ വസ്തുക്കളിൽ നിർമാണം നടത്താൻ സമിതി ശിപാർശ വേണമെന്നായിരുന്നു സി.ഇ.ഒയുടെ ആവശ്യം. തണ്ണീർത്തടം നികത്തുന്നത് പരിസ്ഥിതിക്ക് വളരെയേറെ ആഘാതം സൃഷ്​ടിക്കാവുന്ന പ്രവർത്തനമാണെന്നും ജൈവവൈവിധ്യ കലവറ നികത്തുന്നത് തടയാൻ നടപടി വേണമെന്നും ആറ്റിപ്ര കൃഷി ഓഫിസർ ആർ.ഡി.ഒക്ക്​ റിപ്പോർട്ട് നൽകി. കൃഷി ഓഫിസർമാരും വില്ലേജ് ഓഫിസർമാരും ഉൾപ്പെട്ട പ്രാദേശിക നിരീക്ഷണസമിതിയും ഇതേ അഭി​പ്രായമാണ്​ ജില്ല ഭരണകൂടത്തെ അറിയിച്ചത്​. ഈ റിപ്പോർട്ടുകൾ അവഗണിച്ചാണ് 2018 ജനുവരിയിൽ സർക്കാർ 21 ഏക്കർ നെൽവയൽ നികത്താൻ അനുമതി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story