Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട്ട്...

നെടുമങ്ങാട്ട് അഞ്ചുപേര്‍ക്ക് കോവിഡ്, ഒരാളുടെ ഉറവിടം വ്യക്തമല്ല

text_fields
bookmark_border
നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കില്‍ ഞായറാഴ്ച അഞ്ചുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആര്യനാട് സ്വദേശിനി (20), പെരിങ്ങമ്മല ഇലവുപാലം താന്നിമൂട് സ്വദേശിനി (27), ഉറിയാക്കോട് സ്വദേശി (61), കൊല്ലായില്‍ സ്വദേശി (33) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. പറണ്ടോട് പുറുത്തിപ്പാറ തെങ്ങുവിള സ്വദേശിനിയ്ക്ക് (23) നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ നടന്ന സ്രവപരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ രോഗഉറവിടം വ്യക്തമല്ല. ആര്യനാട്ട് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പഞ്ചായത്തിലെ പുറുത്തിപ്പാറ, വലിയകലുങ്ക്, പറണ്ടോട് എന്നീ വാര്‍ഡുകള്‍ കണ്ടെയ്​ൻമൻെറ്​ സോണായി മാറ്റണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കി.
Show Full Article
TAGS:
Next Story