Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്ന്​ കോളജുകൾക്ക്​...

മൂന്ന്​ കോളജുകൾക്ക്​ സ്വയംഭരണ പദവി ലഭിച്ച സാഹചര്യം സർക്കാർ വ്യക്​തമാക്കണം -എസ്​.എഫ്​.​െഎ

text_fields
bookmark_border
തിരുവനന്തപുരം: സംസ്​ഥാനത്ത്​ മൂന്ന്​ സ്വാശ്രയ എൻജിനീയറിങ്​ കോളജുകൾക്ക്​ സ്വയംഭരണ പദവി ലഭിച്ച സാഹചര്യം സർക്കാർ വ്യക്​തമാക്കണമെന്ന്​ എസ്​.എഫ്​.​െഎ. കൂടുതൽ കോളജുകൾക്ക്​ സ്വയംഭരണ പദവി നൽകാനുള്ള നീക്കത്തോട്​ പൂർണ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും സംസ്​ഥാന പ്രസിഡൻറ്​ വി.എ. വിനീഷ്​, സെക്രട്ടറി കെ.എം. സച്ചിൻ ദേവ്​ എന്നിവർ അറിയിച്ചു. സ്വയംഭരണ കോളജുകൾ അനുവദിക്കുന്നതിൽ എസ്​.എഫ്​.​െഎയുടെ മുൻനിലപാടിൽ മാറ്റമില്ല. 2013ലെ യു.ജി.സി ഗൈഡ് ലൈൻ 2018ൽ ​െറഗുലേഷനായി മാറ്റിയതി​ൻെറ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാറുകൾക്കും സർവകലാശാലകൾക്കും നിയന്ത്രിക്കാനും ഇടപെടാനും സാധിക്കാത്ത വിധത്തിൽ യു.ജി.സി നേരിട്ട് സ്വയംഭരണ പദവി നൽകുന്ന സ്ഥിതി രൂപപ്പെട്ടുവന്നത്. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും സ്വയംഭരണ കോളജുകൾ അനുവദിക്കുന്ന നടപടി ഏത് ഭാഗത്ത് നിന്നുണ്ടായാലും ശക്തമായി എതിർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story