Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുളത്തൂപ്പുഴയിൽ...

കുളത്തൂപ്പുഴയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

text_fields
bookmark_border
കുളത്തൂപ്പുഴയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു െനടുവണ്ണൂര്‍കടവ് പത്തേക്കര്‍ ഭാഗത്തെ വിളകളാണ് നശിപ്പിച്ചത്​ (ചിത്രം)കുളത്തൂപ്പുഴ: ശെന്തുരുണി വന്യജീവി സങ്കേതത്തില്‍നിന്ന് കല്ലടയാറു കടന്ന് ജനവാസ മേഖലയിലെത്തിയ കാട്ടനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കുളത്തൂപ്പുഴ നെടുവണ്ണൂര്‍കടവ് പത്തേക്കര്‍ ഭാഗത്തെ കര്‍ഷകരുടെ വിളകളാണ് നശിപ്പിച്ചത്. പ്രദേശവാസികളായ വയറകുന്നില്‍ വീട്ടില്‍ മാത്യു ജോണ്‍, മത്തായി ജോസഫ്, ജിനു ഭവനില്‍ മിനി സജി എന്നിവരുടെ പുരയിടത്തിലെ റബറും അടക്കാമരങ്ങളും പ്ലാവും വാഴയും ചേന, ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകളെല്ലാം കാട്ടാനക്കൂട്ടം തിന്നും ചവിട്ടിയും നാമാവശേഷമാക്കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നേരം പുലരുവോളം നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര കേട്ടങ്കിലും മഴയായതിനാല്‍ ആരും പുറത്തിറങ്ങിയില്ല. നേരം പുലര്‍ന്നപ്പോഴാണ് കാട്ടാന വീട്ടുമുറ്റത്തെത്തി കൃഷി നശിപ്പിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. മാത്യു ജോണിൻെറ വീട്ടുമുറ്റം വരെ എത്തിയ കാട്ടാനകള്‍ വാഴകള്‍ മുഴുവന്‍ പിഴുതെടുത്ത് തിന്നുകയായിരുന്നു. ഇവരുടെ പുരയിടത്തിലെ പ്ലാവ് മറിച്ചിടുകയും ചെയ്തു. അഞ്ചല്‍ വനം റേഞ്ചിലെ കളംകുന്ന് സെക്​ഷനില്‍ തെന്മല ഡാമി​ൻെറ വൃഷ്​ടിപ്രദേശത്തൊട് ചേര്‍ന്ന കുട്ടിവനം വഴിയാണ് കാട്ടാനകൂട്ടം കൃഷിയിടത്തില്‍ പ്രവേശിച്ചത്. അമ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കാട്ടനകള്‍ ഇത്രയും അടുത്തുവരെ എത്തുന്നത്. കാര്‍ഷികവിളകളും തീറ്റയും ഉള്ളതിനാല്‍ ഇനിയും ഇവ കൃഷിയിടത്തിലിറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കാട്ടാനകളെ തുരത്തുന്നതിനായി വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.പുനലൂരിലും കരവാളൂരും ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ* ഹോട്ടലുകളിൽ പാർസൽ മാത്രം അനുവദിക്കും പുനലൂർ: കോവിഡ് വ്യാപനം തടയാനായി കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ച പുനലൂർ പട്ടണം അടക്കം 15 വാർഡുകളിലും കരവാളൂർ പഞ്ചായത്തിലും കടുത്ത നിയന്ത്രണങ്ങൾ വരുത്താൻ യോഗം തീരുമാനിച്ചു. പതിനഞ്ച് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണായ പുനലൂരിൽ തിങ്കളാഴ്ച മുതലാണ് കടുത്ത നിയന്ത്രണം നടപ്പാകുന്നത്. പലചരക്ക്, പാൽ, പഴം പച്ചക്കറി വിൽപനശാലകൾ പുനലൂർ കെ.എസ്.ആർ.ടി.സി ജങ്ഷൻ സ്​റ്റാർട്ടിങ് പോയൻറായി കണക്കാക്കി മുനിസിപ്പാലിറ്റിയിലെ റോഡുകളുടെ വലതുവശത്തുള്ളവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇടതുവശത്തേത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തുറക്കണം. ബേക്കറികൾ, മാർക്കറ്റിനുള്ളിലെ കടകൾ തുടങ്ങിയവ ഒരുദിവസം പകുതി എന്ന നിലയിൽ ക്രമീകരിച്ച് തുറക്കും. മെഡിക്കൽ സ്​റ്റോറുകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ഹോട്ടലുകളിൽ പാർസലുകൾ മാത്രം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മാർക്കറ്റിൽ അടക്കം വരുന്ന സാധനങ്ങളും കൊണ്ടുവരുന്ന നഗരസഭ അണുമുക്തമാക്കും. കടകളിൽ എത്തിക്കുന്നവ വ്യാപാരികളുടെ ഉത്തരവാദിത്തത്തിലും അണുനശീകരണം വരുത്തും.കരവാളൂർ പഞ്ചായത്തിൽ ഉടനീളം കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി തീരുമാനിച്ചു. കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിൽ മൂന്നുപേർക്ക് രോഗബാധയുണ്ടായതിനെ തുടർന്നാണിത്. റോഡി​ൻെറ ഇരുവശങ്ങളിലുമുള്ള അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ 50:50 അനുപാതത്തിൽ തുറക്കും. പുനലൂരിൽ നിന്ന് അഞ്ചലിലേക്ക് പോകുമ്പോൾ ഇടതുവശത്തുള്ള സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും വലത് വശത്തുള്ളവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തുറക്കും.
Show Full Article
TAGS:
Next Story