Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവ-പെരുമാതുറ സോൺ: ...

ഇടവ-പെരുമാതുറ സോൺ: കോവിഡ് പരിശോധനക്ക്​ മൊബൈൽ യൂനിറ്റുകൾ വരുന്നു

text_fields
bookmark_border
വർക്കല: ഇടവ-പെരുമാതുറ സോൺ ഒന്നിൽ കോവിഡ് പരിശോധന ഊർജിതമാക്കുന്നതിന് മൊബൈൽ പരിശോധന യൂനിറ്റുകൾ. സോൺ ഒന്നി​ൻെറ ഇൻസിഡൻറ്​ കമാൻഡർമാരായ യു.വി. ജോസ്, എസ്. ഹരികിഷോർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള 10 ആംബുലൻസുകളിൽ മൂന്നെണ്ണം മൊബൈൽ യൂനിറ്റിനായി ഉപയോഗിക്കും. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് മൊബൈൽ പരിശോധന യൂനിറ്റുകളുടെ ഏകോപന ചുമതല. രോഗസാധ്യത കൂടിയ വിഭാഗത്തെ കൂടുതലായി ടെസ്​റ്റ്​ ചെയ്യും. രോഗലക്ഷണം ഉള്ളവരെയും പ്രൈമറി കോണ്ടാക്ടുകളെയും ക്വാറൻറീനിലുള്ളവരെയും പരിശോധിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഒരു ടെസ്​റ്റിങ്​ സൻെററിൽ ഒന്നു വീതം ലാബ് ടെക്‌നീഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, സ്​റ്റാഫ് നഴ്‌സ്, ഡ്രൈവർ, ഗ്രേഡ് രണ്ട് അറ്റൻഡറും ഒരു വാനും ഉണ്ടാവും. സ്രവം എടുക്കുന്നതിന് സ്​റ്റാഫ് നഴ്‌സുമാരെ ചുമതലപ്പെടുത്തും. പരിശോധന കേന്ദ്രത്തെ മൂന്നു വിഭാഗമായി തിരിക്കാനും ധാരണയായി. ടെസ്​റ്റിനെത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യവും കുടിവെള്ളവും അതത് കേന്ദ്രങ്ങളിൽ ഒരുക്കും. ബയോമെഡിക്കൽ വേസ്​റ്റ്​ മാനേജ്‌മൻെറിനും അണുനശീകരണത്തിനും നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തി. സി.എഫ്.എൽ.ടി.സികൾ ഐ.എം.എയുടെ ഇമേജിൽ രജിസ്​റ്റർ ചെയ്യും. സപ്ലൈകോയുടെ രണ്ടു വാഹനങ്ങൾ സോണിലെ വിവിധയിടങ്ങളിൽ എത്തി. കടയ്ക്കാവൂരിൽ തിങ്കളാഴ്ച മുതൽ സമയബന്ധിതമായി ഭക്ഷ്യസാധനങ്ങളുടെ വിതരണം നടത്താൻ യോഗം നിർദേശിച്ചു. ● ആൻറിജൻ ടെസ്​റ്റിൽ 22 പോസിറ്റിവ് കേസുകൾ വർക്കല: ഇടവ- പെരുമാതുറ കോവിഡ് സോൺ ഒന്നിൽ വിവിധയിടങ്ങളിലായി നടത്തിയ ആൻറിജൻ പരിശോധനയിൽ 22 കോവിഡ് പോസിറ്റിവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വർക്കല നഗരസഭയിൽ 25 ആൻറിജൻ ടെസ്​റ്റ്​ നടത്തിയപ്പോൾ ഒരാൾക്ക് പോസിറ്റിവായി. ഇടവ പഞ്ചായത്തിൽ അഞ്ച് ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തി. അഞ്ചുതെങ്ങ് പഞ്ചായത്തിൽ 50 പേർക്ക് ആൻറിജൻ ടെസ്​റ്റ്​ നടത്തി. 14 പേർക്ക് പോസിറ്റിവാണ്. കടയ്ക്കാവൂർ പഞ്ചായത്തിൽ 50 പേർക്ക് ടെസ്​റ്റ്​ നടത്തി. ഏഴുപേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചു. പോസിറ്റിവായവരെ നെടുങ്ങണ്ട സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ● 23 പേർക്കെതിരേ കേസ്​ വർക്കല: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇടവ - പെരുമാതുറ സോൺ ഒന്നിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുതായി 23 കേസുകളെടുത്തു. അയിരൂർ സ്‌റ്റേഷൻ പരിധിയിൽ അഞ്ചും വർക്കലയിൽ മൂന്നും അഞ്ചുതെങ്ങിൽ രണ്ടും കഠിനംകുളത്ത് എട്ടും കടയ്ക്കാവൂരിൽ നാലും ചിറയിൻകീഴിൽ ഒരു കേസുമാണെടുത്തത്. ●
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story