Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: കാലാവധികഴിഞ്ഞ ബസുകൾ ജീവനക്കാർക്ക് ഇനി വിശ്രമകേന്ദ്രങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: വി​ശ്രമ സൗകര്യമില്ലാത്ത കെ.എസ്​.ആർ.ടി.സി ഡിപ്പോകളിലും ഡ്യൂട്ടി മേഖലകളിലും ജീവനക്കാർക്കായി ബസുകളിൽ താമസസൗകര്യമൊരുക്കുന്നു. കാലാവധികഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി ജീവനക്കാർക്ക് വിശ്രമസൗകര്യം ഒരുക്കുന്നതാണ് പുതിയ സംരംഭമെന്ന്​ എം.ഡി ബിജു​ പ്രഭാകർ വ്യക്തമാക്കി. ഒരു ബസിൽ 16 ബർത്തുകളും ആവശ്യമായ ലോക്കറുകളും ഉണ്ടാകും. വാഷ് ബേസിൻ സൗകര്യവും ഒരുക്കും. ഈ ബസുകൾ പൂർണമായും എയർ കണ്ടീഷൻഡ് ആയി മാറ്റും. ഡിപ്പോയിൽതന്നെ അനുയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യും. കരിപ്പൂർ വിമാനത്താവളത്തിലെ ഡ്രൈവർമാരുടെ വിശ്രമത്തിനായി ബസ് രൂപമാറ്റം വരുത്തുന്ന പ്രവർത്തനം 10 ദിവസത്തിനുള്ളിൽ പൂർത്തിയാകും. എറണാകുളം യൂനിറ്റിലും പദ്ധതി ഉടൻ നടപ്പാക്കും. പ്രധാനപ്പെട്ട ടൗണുകളിൽ യാത്രക്കാർക്ക്​ ഇത്തരം സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുംവിധത്തിൽ സംരംഭം അടുത്ത ഘട്ടത്തിൽ വിപുലപ്പെടുത്താനും ആലോചിക്കുന്നുണ്ട്​. ജീവനക്കാരുടെ ജോലിസമയത്തെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്​ അടുത്ത ബജറ്റിൽ 13 കോടി അനുവദിക്കുന്നതിനുള്ള പദ്ധതിയും കെ.എസ്​.ആർ.ടി.സി സർക്കാറിന്​ നൽകിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story