Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരോഗികളുടെ എണ്ണം...

രോഗികളുടെ എണ്ണം പെരുകു​േമ്പാഴും കുളത്തൂപ്പുഴയില്‍ കോവിഡ് സെൻറർ യാഥാർഥ്യമായില്ല

text_fields
bookmark_border
രോഗികളുടെ എണ്ണം പെരുകു​േമ്പാഴും കുളത്തൂപ്പുഴയില്‍ കോവിഡ് സൻെറർ യാഥാർഥ്യമായില്ല (ചിത്രം) കുളത്തൂപ്പുഴ: ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം പെരുകുന്ന കുളത്തൂപ്പുഴയില്‍ കോവിഡ് ഫസ്​റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെററായി തെരഞ്ഞെടുത്ത അരിപ്പ പട്ടികവര്‍ഗ വികസനവകുപ്പ് വക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ (എം.ആര്‍.എസ്) ചികിത്സാ സൗകര്യങ്ങളൊരുക്കാൻ ദിവസങ്ങളേറെ വേണമെന്ന് പഞ്ചായത്തധികൃതര്‍. രോഗ ബാധിതരെ താമസിപ്പിക്കുന്നതിന്​ ആദ്യഘട്ടത്തില്‍ ഇതേ കെട്ടിടം കോവിഡ്​ കെയര്‍ സൻെററായി നിശ്ചയിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാൽ, ആരോഗ്യവകുപ്പ് പരിശോധിച്ചശേഷം സൗകര്യങ്ങളില്ലെന്ന് കണ്ട് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ സ്ഥിതി വഷളാകുകയും രോഗബാധിതരുടെ എണ്ണം ഉയരുകയും ചെയ്തതോടെ വീണ്ടും ഇതേ കെട്ടിടം പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി ഒരുക്കാന്‍ തയാറാകുകയായിരുന്നു. കെട്ടിടത്തില്‍ പ്രാഥമിക സൗകര്യങ്ങളൊരുക്കുന്ന തിരക്കിലാണ് അധികൃതര്‍. ഗ്രാമപഞ്ചായത്തുതലത്തില്‍ ചികിത്സാ സൗകര്യമൊരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂള്‍ കെട്ടിടവും മുറികളും ചായം പൂശുകയും വൈദ്യുതി ലൈനുകളും ശുചിമുറികളും ജലസേചന സംവിധാനവും കുറ്റമറ്റതാക്കുകയും ചെയ്തുവരികയാണ്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കം പുരോഗമിക്കുന്ന എം.ആര്‍.എസ് കെട്ടിടം ഈ മാസം ആവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സമ്പർക്കപട്ടിക നീളും; ആശങ്കയിൽ നാട്ടുകാർ വെളിയം: വെളിനല്ലൂർ, വെളിയം, ഉമ്മന്നൂർ പഞ്ചായത്തുകളിലെ കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക നീളുമെന്ന് ആരോഗ്യവകുപ്പും ജനപ്രതിനിധികളും. 200ഓളം സമ്പർക്കപട്ടിക ഇതുവരെ കണ്ടെത്തിയ അധികൃതർ ഇത് ഇനിയും നീളുമെന്ന് അറിയിച്ചിട്ടുണ്ട്. സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുക ശ്രമകരമാണ്. വെളിയത്തുനിന്ന് മത്സ്യവും പച്ചക്കറിയും വിൽപനനടത്തിയ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെളിനല്ലൂരിൽ ഓയൂർ ജങ്ഷനിലെ ഹൈപ്പർ മാർക്കറ്റിൽനിന്നാണ് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഉമ്മന്നൂരിൽ തലച്ചിറയിൽ ബാർബർ ഷോപ്പ് നടത്തിപ്പുകാരന് രണ്ടുദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൻെറ സമ്പർക്കപട്ടികയും വിപുലമാണ്. വെളിയം, വെളിനല്ലൂർ പഞ്ചായത്തുകൾ ക്രിട്ടിക്കൽ കണ്ടെയ്മൻെറ് സോണായി പ്രഖ്യാപിച്ചു. വെളിയത്ത് അമ്പലത്തുംകാലയിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. അമ്പലത്തുംകാലയിലെ നിരവധിപേർ നിരീക്ഷണപട്ടികയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story