Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജീവനൊടുക്കാനെത്തിയ...

ജീവനൊടുക്കാനെത്തിയ യുവതിയെ ജീവൻ പണയംെവച്ച് രക്ഷിച്ച സിവിൽ പൊലീസ് ഒാഫിസർ താരമായി

text_fields
bookmark_border
കോവളം: ജീവനൊടുക്കാനെത്തിയ യുവതിയെ ജീവൻ പണയം െവച്ച് രക്ഷിച്ച സിവിൽ പൊലീസ് ഒാഫിസർ താരമായി. വിഴിഞ്ഞം സ്​റ്റേഷനിലെ സി.പി.ഒ റഷീദാണ് കടലിടുക്കിലെ പാറക്കൂട്ടത്തിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോ​െടയാണ് സംഭവം. സ്കൂട്ടറിലെത്തിയ യുവതി കടൽ തീരത്തേക്കുള്ള വഴി ചോദിച്ചതിൽ സംശയം തോന്നിയ മറ്റൊരു സ്‌കൂട്ടർ യാത്രക്കാരിയാണ് സമീപത്ത് വിഴിഞ്ഞം - ചപ്പാത്ത് ചെക് പോസ്​റ്റിൽ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ റഷീദിനെ വിവരം അറിയിച്ചത്. ഉടൻതന്നെ ബൈക്കുമെടുത്ത് യുവതിയെ അന്വേഷിച്ചിറങ്ങി. യുവതി ആഴിമല ശിവക്ഷേത്രം റോഡിലേക്കാണ് പോയതെന്ന് മനസ്സിലാക്കി പിറകെ വിട്ടു. ഇതിനിടെ വിഴിഞ്ഞം സ്​റ്റേഷനിൽ വിവരം കൈമാറുകയും ചെയ്തു. ക്ഷേത്രത്തിന് താഴെയുള്ള പടിക്കെട്ടിലൂടെ യുവതി തീരത്തോട് ചേർന്നുള്ള പാറക്കൂട്ടം ലക്ഷ്യമാക്കി ഓടുന്നത് കണ്ടു. റഷീദ് ഓടിവരുന്നത് കണ്ടതോടെ യുവതി കടലിനോട് ചേർന്നുള്ള വഴുക്കലുള്ള പാറക്കെട്ടിലേക്ക്​ എടുത്തുചാടി. ശക്തമായ തിരയടി കണ്ട് ഒന്നു പകച്ചെങ്കിലും മടിച്ച് നിൽക്കാതെ റഷീദും കൂടെ ചാടി യുവതിയെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. നിസ്സാര പരിക്കേറ്റ ഇരുവരും കഷ്​ടിച്ചാണ്​ ശക്തമായ തിരയടിയിൽനിന്നു രക്ഷപ്പെട്ടത്. തുടർന്ന്​ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ വിഴിഞ്ഞം സ്​റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാലടി സൗത്ത് സ്വദേശിനിയായ യുവതി വീട്ടുകാരുമായി പിണങ്ങിയാണ് ജീവനൊടുക്കാൻ വീടുവിട്ട് ഇറങ്ങിയതെന്നറിയിച്ചതിനെ തുടർന്ന് ഫോർട്ട് സ്​റ്റേഷനുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിവരം അറിയിച്ചു. ​െവെകിട്ടോടെ എത്തിയ ബന്ധുക്കൾക്കൊപ്പം യുവതിയെ വിട്ടയച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. കാട്ടാക്കട അരുമാളൂർ സ്വദേശിയായ സിവിൽ പൊലീസ് ഒാഫിസർ റഷീദിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. IMG-20200724-WA0082 കടലിടുക്കിലേക്ക് എടുത്തുചാടിയ യുവതിയെ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയ വിഴിഞ്ഞം സ്​റ്റേഷനിലെ സി.പി.ഒ റഷീദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story