Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കേരള'യിൽ ​പകുതി...

'കേരള'യിൽ ​പകുതി പരീക്ഷകളുടെ നടത്തിപ്പ്​ കോളജ്​ തലത്തിലേക്ക്​

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്​സുകളുടെ പകുതി സെമസ്​റ്റർ പരീക്ഷകളുടെ നടത്തിപ്പ്​ കോളജ്​തലത്തിലേക്ക്​ മാറ്റാൻ വിദഗ്​ധ സമിതി ശിപാർശ. ഒന്ന്​, മൂന്ന്​, അഞ്ച്​ സെമസ്​റ്റർ പരീക്ഷകളാണ്​ കോളജ്​ തലത്തിൽ നടത്താൻ നിർദേശമുള്ളത്​. രണ്ട്​, നാല്​, ആറ്​ സെമസ്​റ്റർ പരീക്ഷകൾ സർവകലാശാല നടത്തും. സർവകലാശാല അക്കാദമിക്​ തലത്തിൽ നടപ്പാക്കേണ്ട പരിഷ്​കാരങ്ങൾ സംബന്ധിച്ച​ സമിതിയുടേതാണ്​ ശിപാർശ. കോളജ്​തല പരീക്ഷകൾക്ക്​ സർവകലാശാല ചോദ്യ​േപപ്പർ തയാറാക്കി നൽകും. മൂല്യനിർണയം കോളജ്​തലത്തിൽ നടത്തും. ഉത്തരക്കടലാസ്​ പുനഃപരിശോധന ആവശ്യമെങ്കിൽ സർവകലാശാല നടത്തും. ഒാരോ കോളജിലും പരീക്ഷനടത്തിപ്പിന്​ മറ്റ്​ കോളജുകളിൽനിന്ന്​ ചീഫ്​ എക്​സാമിനറെ നിയമിക്കും. പരീക്ഷനടത്തിപ്പിനായി കോളജ്​തല ബോർഡ്​ ഉണ്ടാകും. സർവകലാശാലയിൽ പരീക്ഷനടത്തിപ്പിന്​ ഒാപൺ ബുക്ക്​, ഒാൺലൈൻ പരീക്ഷരീതികൾ പരിഗണിക്കും. അധ്യയനത്തി​ൻെറ 30 ശതമാനം ഒാൺലൈൻ രീതിയിലാക്കാനും ശിപാർശയുണ്ട്​. ഒാൺലൈൻ പഠനത്തെ സഹായിക്കുന്ന രീതിയിൽ തിയറ്റർ ക്ലാസ്​ റൂമുകൾ സ്ഥാപിക്കണം. ഇപ്പോൾ തുടരുന്ന ഒാൺലൈൻ ക്ലാസിന്​ പുറമെ കുട്ടികളെ ചെറിയ ബാച്ചുകളാക്കി ക്ലാസ്​ റൂം അധ്യയനം നടത്താനും നിർദേശമുണ്ട്​. സർവകലാശാല പഠനവിഭാഗത്തിലെ വിദ്യാർഥികളിൽ 4.2 ശതമാനത്തിന്​ ഇൻറർനെറ്റും 2.3 ശതമാനത്തിന്​ സ്​മാർട്ട്​​ ഫോണുമില്ല. ഇത്തരം വിദ്യാർഥികൾക്ക്​ സഹായക പദ്ധതി ആവിഷ്​കരിക്കണം. പഠനത്തിന്​ ഇലക്​ട്രോണിക്​ വിഭവങ്ങൾ ഉപ​േയാഗിക്കാൻ ലേണിങ്​ മാനേജ്​മൻെറ്​ സംവിധാനം ആവിഷ്​കരിക്കണം. സർവകലാശാല പഠനവിഭാഗങ്ങളുടെ ഗവേഷണനേട്ടങ്ങൾ ഡിജിറ്റലൈസ്​ ചെയ്​ത്​ ഇതിനായി ​തയാറാക്കുന്ന​ നോളജ​്​ പോർട്ടലിൽ പ്രസിദ്ധീകരിക്കാനും നിർദേശമുണ്ട്​. പാഠ്യപദ്ധതിക്കനുസൃതമായ വിഡിയോ ക്ലാസുകളുടെ ഒാൺലൈൻ ശേഖരമായി കെ.യു പാഠശാല സംവിധാനം വികസിപ്പിക്കും. സ്​പാനിഷ്​, ചൈനീസ്​, ജാപ്പനീസ്​, ഫ്രഞ്ച്​ ഭാഷകൾ കൂടി പഠിക്കാൻ സൗകര്യമൊരുക്കുന്ന ഫോറിൻ ലാംഗ്വജ്​ ബാസ്​കറ്റ്, സൻെറർ ഫോർ അക്കാദമിക്​ ആൻഡ്​​ പ്രാഫഷനൽ ട്രെയിനിങ്​ എന്നിവക്കും ശിപാർശയുണ്ട്​. പുതിയ വിഷയമേഖലകളിൽ കോഴ്​സുകളും ഗവേഷണവും പ്രോത്സാഹിപ്പിക്കും. ഗവേഷണമേഖലയുടെ ഏകോപനത്തിനായി റിസർച്​ ഡയറക്​ടറേറ്റ്​, സ്​റ്റാർട്ടപ്​ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ടെക്​നോളജി ആൻഡ്​​ ബിസിനസ്​ സ്​റ്റാർട്ടപ്​ സൻെറർ, സൻെറർ ഫോർ അക്കാദമിക്​ ആൻഡ്​​ ഇൻഡസ്​ട്രിയിൽ കൊളാ​ബറേഷൻ, റിസർച് പോർട്ടൽ, സർവകലാശാല ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയവക്കും ശിപാർശയുണ്ട്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story