Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 5:28 AM IST Updated On
date_range 25 July 2020 5:28 AM ISTവക്കം ആര്‍.എച്ച്.സിയില്‍ കൂടുതല്‍ വികസനം വേണം
text_fieldsbookmark_border
ആറ്റിങ്ങല്‍: കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ വക്കം ആര്‍.എച്ച്.സിയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജനസാന്ദ്രതയേറിയതും പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് പ്രാധാന്യമേറിയതുമായ പ്രദേശമാണ് വക്കം. ഈ മേഖലയിലെ സാധാരണക്കാരുടെ ചികിത്സക്കുള്ള പ്രധാന ആശ്രയമാണ് വക്കം ആര്‍.എച്ച്.സി. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് കീഴിലുള്ള പ്രാദേശിക ഹെല്‍ത്ത് സൻെററാണിത്. ആവശ്യാനുസരണം ഭൂമി ഉണ്ടെങ്കിലും അവ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. ഒന്നരപ്പതിറ്റാണ്ട് മുമ്പ് വരെ ഏറെ തിരക്കേറിയ ആതുരാലയമായിരുന്നു ഇത്. എന്നാല്‍ ഭരണകൂടങ്ങളുടെ അവഗണനയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ആര്‍.എച്ച്.സി ഒഴിവാക്കപ്പെട്ടു. നിലവില്‍ കോവിഡ് രോഗ പകര്‍ച്ചയെ തുടര്‍ന്ന് വക്കത്ത് ഫസ്റ്റ്ലൈന് ട്രീറ്റ്‌മൻെറ് സൻെറര്‍ ആരംഭിക്കുന്നുണ്ട്. ആര്‍.എച്ച്.സിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഫസ്റ്റ്ലൈന് ട്രീറ്റ്‌മൻെറ് സൻെററിന് കൂടി ഉപയോഗപ്പെടുമായിരുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വക്കം ആര്‍.എച്ച്.സിയില്‍ കൊണ്ടുവരണമെന്നും അടിയന്തരമായി ഐ.സി.യു ബെഡും വൻെറിലേറ്ററും സജ്ജമാക്കണമെന്നും പഞ്ചായത്തംഗം ഗണേശ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story