Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവ-പെരുമാതുറ സോൺ...

ഇടവ-പെരുമാതുറ സോൺ ഒന്നിൽ പ്രതിരോധ നടപടികൾ ഊർജിതം

text_fields
bookmark_border
● അഞ്ചുതെങ്ങ് പൊലീസ് സ്​റ്റേഷനിൽ 24 മണിക്കൂർ കൺട്രോൾ റൂം ● റേഷൻകടകൾ ശനിയാഴ്ച മുതൽ രാവിലെ ഏഴു മുതൽ ഉച്ചക്ക്​ രണ്ടുവരെ മാത്രം വർക്കല: ഇടവ മുതൽ പെരുമാതുറ വരെയുള്ള കോവിഡ് കണ്ടെയ്​ൻമൻെറ്​ സോൺ ഒന്നിൽ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നിയമസഭ സാമാജികരുടെയും ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്ത് മേധാവികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വർക്കല ​െഗസ്​റ്റ്​ ഹൗസിൽ ചേർന്നു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. വി.ജോയി എം.എൽ.എയും സന്നിഹിതനായിരുന്നു. കൂടുതൽ ടെസ്​റ്റുകൾ നടത്തണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. അഞ്ചുതെങ്ങ് പൊലീസ് സ്​റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ നമ്പർ 0470-2643179. സോൺ ഒന്നിൽ കണ്ടെത്തിയ 12 സി.എഫ്.എൽ.ടി.സികളിൽ അഞ്ചെണ്ണം പൂർണമായും സജ്ജമായി. വക്കം, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ 350 കിടക്കകൾ തയാറാക്കിയിട്ടുണ്ട്. മറ്റ്​ സൻെററുകൾ ഞായറാഴ്ച വൈകീട്ടോടെ പ്രവർത്തന സജ്ജമാക്കാനുള്ള നടപടികളും ഊർജിതമാക്കി. രണ്ട് കേന്ദ്രങ്ങളിലായി 100 ആൻറിജൻ ടെസ്​റ്റുകൾ നടത്തി. വർക്കല മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് നടത്തിയ 50 ടെസ്​റ്റിൽ മൂ​െന്നണ്ണം പോസിറ്റിവായി. ഇതിൽ ഒരാൾ വെട്ടൂർ ഗ്രാമപഞ്ചായത്തിലുള്ളയാളാണ്. മൂന്നു പേരെയും വർക്കല എസ്.ആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. അഞ്ചുതെങ്ങിൽ നടത്തിയ 50 ടെസ്​റ്റിൽ 10 എണ്ണം പോസിറ്റിവായി. ഇവരെ നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസിലെ സൻെററിലേക്ക് മാറ്റി. കണ്ടെയ്​ൻമൻെറ്​​ സോണിൽ ഉൾപ്പെടുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം ശനിയാഴ്ച മുതൽ രാവിലെ ഏഴു മുതൽ ഉച്ചക്ക്​ രണ്ടുവരെ ആക്കുന്നതിന് നിർദേശം നൽകി. സപ്ലൈകോ, ഹോർട്ടികോർപ്​, കെപ്‌കോ എന്നിവയുടെ സഞ്ചരിക്കുന്ന വിൽപനശാലകളുടെ സമയക്രമം മുൻകൂട്ടി തയാറാക്കി കണ്ടെയ്ൻമൻെറ്​ സോണിലെ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിൽ അറിയിപ്പ് നൽകാൻ സിവിൽ സപ്ലൈസി​ൻെറ പ്രതിനിധിയെ ചുമതലപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story