Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 5:28 AM IST Updated On
date_range 25 July 2020 5:28 AM ISTഅണുനശീകരണം നടത്തി
text_fieldsbookmark_border
കടയ്ക്കൽ: ചടയമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ . ചടയമംഗലം ഗ്രാമപഞ്ചായത്ത് ഒരു നടപടികളും കൈക്കൊണ്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മഠത്തിൽ മോഹനൻപിള്ള, വി.ഒ. സാജൻ, എ. ഷാജഹാൻ, എ.ആർ. റിയാസ്, ഫൈസൽ, സജീവ് തുടങ്ങിയവർ നേതൃത്വം നൽകി. കടയ്ക്കൽ മേഖലയിൽ എട്ടുപേർക്ക് കൂടി കോവിഡ് കടയ്ക്കൽ: ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോൺ ഉൾപ്പെടുന്ന കടയ്ക്കൽ മേഖലയിൽ എട്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചിതറ, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലാണ് വെള്ളിയാഴ്ച എട്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ചിതറയിൽ ആരോഗ്യപ്രവർത്തകയ്ക്കാണ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ചിതറയിലെ എൻ.എൻ ഹോസ്പിറ്റൽ അടച്ചിട്ടു. 10 മുതൽ ഇവിടെ ചികിത്സ തേടിയവർ അടിയന്തരമായി മാങ്കോട്, മടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ചിതറ പഞ്ചായത്തിൽ ഇതുവരെ 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇട്ടിവ പഞ്ചായത്തിൽ നാല് പേർക്ക് കൂടി രോഗം ബാധിച്ചു. നേരേത്ത രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളാണിത്. 22 പേരാണ് പഞ്ചായത്ത് മേഖലയിൽ രോഗബാധിതരായത്. പഞ്ചായത്ത് റെഡ് കളർകോഡഡ് കണ്ടെയ്ൻമൻെറ് സോണായി മാറിയതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പലചരക്ക്, പച്ചക്കറി, പാൽ, എന്നിവ വിൽക്കുന്ന കടകൾ, ബേക്കറി എന്നിവ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ട് വരെ മാത്രം പ്രവർത്തിക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ 20 പേരിൽ അധികം പാടില്ലെന്നും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർേദശമുണ്ട്. കടയ്ക്കൽ പഞ്ചായത്തിൽ രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൾഫിൽ നിന്നെത്തിയ ഇവർക്ക് ക്വാറൻറീൻ സമയം കഴഞ്ഞതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുമ്മിളിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചടയമംഗലം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കണ്ടെയ്ൻമൻെറ് സോണിലായതോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇളമാട് പഞ്ചായത്തിൽ കാരാളികോണം ഹംദാൻ ഫൗണ്ടേഷൻ കെട്ടിടം, വെളിനല്ലൂരിൽ ട്രാവൻകൂർ എൻജിനീയറിങ് കോളജ്, ചടയമംഗലത്ത് ആയൂർ മാർത്തോമാ കോളജ്, ചിതറയിൽ പുതുശ്ശേരി ഡോ. പൽപ്പു മെമ്മോറിയൽ കോളജ്, ഇട്ടിവയിൽ ചുണ്ട വുഡ്ലം പാർക്ക് സ്കൂൾ, അലയമണിൽ ലൂർദ് മാതാ സ്കൂൾ, കുമ്മിളിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് എഫ്.എൽ.ടി.സി കളായി മാറുന്നത്. നിലമേലിൽ എൻ.എസ്.എസ് കോളജിനെ പരിഗണിച്ചെങ്കിലും ആരോഗ്യവകുപ്പിൻെറ അംഗീകാരം ലഭിച്ചിട്ടില്ല. ഇവിടെ പുതിയ കേന്ദ്രം കണ്ടെത്തേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story