Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലത്ത്​ അതിജാഗ്രത

കൊല്ലത്ത്​ അതിജാഗ്രത

text_fields
bookmark_border
ചരക്ക്​ വാഹനങ്ങളുടെ കാര്യത്തിൽ കർശന ജാഗ്രത, രോഗവ്യാപന മേഖലകളിൽ സമിതികൾ, ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകളുടെ എണ്ണം കൂട്ടും കൊല്ലം: കോവിഡ്​ രോഗവ്യാപനം ആശങ്കജനകമായി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അതിജാഗ്രതക്ക്​ നിർദേശം. നിലവിലുള്ള കൂടിയ രോഗവ്യാപന തോത്​ കുറച്ച്​ ദിവസങ്ങൾ കൂടി തുടരുമെന്നാണ്​ സൂചനയെന്ന്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ, കലക്​ടർ ബി. അബ്​ദുൽ നാസർ എന്നിവർ അറിയിച്ചു. തമിഴ്​നാട്ടിൽനിന്ന്​ വന്ന ചരക്ക്​ ലോറികളാണ്​ കിഴക്കൻ മേഖലയിൽ രോഗവ്യാപനത്തിന്​ കാരണമായതെന്നാണ്​ വിലയിരുത്തൽ. അതിനാൽ ഇതര സംസ്​ഥാനങ്ങളിൽ നിന്നുള്ള ചരക്ക്​ വാഹനങ്ങളുടെ കാര്യത്തിൽ ജാഗ്രത കർശനമാക്കും. ഇതി​ൻെറ ഭാഗമായി, ചുമട്ടുതൊഴിലാളികളുടെയും വ്യാപരികളുടെയും ക്ലസ്​റ്ററുകൾ രൂപവത്​കരിക്കും. ഇവർക്കായിരിക്കും വാഹനങ്ങൾ അണുമുക്തമാക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ചുമതല. അതി​െനാപ്പം രോഗവ്യാപനം കൂടുതൽ നടന്ന ആലപ്പാട്​, പരവൂർ ക്ലസ്​റ്ററുകളിൽ 10 വീടുകൾക്ക്​ ഒരു കമ്മിറ്റി രൂപവത്​കരിക്കും. ജനങ്ങളെ ബോധവത്​കരിക്കുക, പുറത്തുനിന്നുള്ളവരുടെ വരവ്​ നിരീക്ഷിക്കുക, നിരീക്ഷണത്തിലുള്ളവർ പുറത്തുപോകുന്നുണ്ടോയെന്ന്​ നോക്കുക തുടങ്ങിയവയായിരിക്കും കമ്മിറ്റികളുടെ ചുമതല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പുള്ളിക്കട കോളനിയിലും പ്രത്യേകശ്രദ്ധ പുലർത്തും. രോഗവ്യാപനം കൂടുന്ന മേഖലകളിൽ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ കൂടുതലായി ഒരുക്കും. ആഗസ്​റ്റ്​ ഒന്നിനകം 4850 കിടക്കകളാണ്​ തയാറാക്കുന്നത്​. കോവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട്​, കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക്​ പരിശീലനം നൽകും. ആയുഷ്​, ഹോമിയോ വിഭാഗങ്ങളിൽ നിന്നുള്ളവരെ ഇതിനകംതന്നെ ​െതരഞ്ഞെടുത്തിട്ടുണ്ട്​. പുറമേ, സ്വകാര്യ ആശുപത്രികളിൽനിന്നും ​െഎ.എം.എയിൽ നിന്നുമുള്ളവർക്ക്​ 27 മുതൽ പരിശീലനം ആരംഭിക്കും. പ്രതിദിനം രണ്ടായിരം പരിശോധനകളാണ്​ ഇപ്പോൾ നടത്തുന്നത്​.​ എണ്ണം കൂടിയത്​ ഫലം​ വൈകലിന്​ കാരണമാവുന്നുണ്ട്​. പരിശോധനക്ക്​ ആവശ്യമായ കിറ്റുകൾ മതിയായ രീതിയിൽ ഉ​െണ്ടങ്കിലും ഒാക്​സിജൻ സിലിണ്ടറുകൾ കൂടുതൽ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story