Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒറ്റയാൾ പ്രതിച്ഛായ...

ഒറ്റയാൾ പ്രതിച്ഛായ ദേശീയ ദർശനത്തിന്​ പകരമാകില്ല; മോദിക്കെതിരെ രാഹുൽ

text_fields
bookmark_border
ന്യൂ​ഡ​ല്‍ഹി: സ്വ​ന്തം പ്ര​തി​ച്ഛാ​യ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ല്‍ മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. പി​ടി​ച്ചെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ഈ ​ദൗ​ത്യം നി​ര്‍വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഒ​റ്റ​യാ​ൾ പ്ര​തി​ച്ഛാ​യ ദേ​ശീ​യ ദ​ർ​ശ​ന​ത്തി​ന്​ പ​ക​ര​മാ​വി​ല്ലെ​ന്നും ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. ചൈ​ന​യു​മാ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ഗോ​ള കാ​ഴ്ച​പ്പാ​ടി​ല്‍ വേ​ണം നേ​രി​ടേ​ണ്ട​ത്. ചൈ​ന​യു​ടെ ബെ​ല്‍റ്റ് ആ​ന്‍ഡ് റോ​ഡ് പ​ദ്ധ​തി സാ​ഹ​ച​ര്യ​ങ്ങ​ളെ മാ​റ്റി​മ​റി​ക്കാ​ന്‍ പോ​ന്ന​താ​ണ്. ഇ​ന്ത്യ​ക്കും ഒ​രു ആ​ഗോ​ള കാ​ഴ്ച​പ്പാ​ട് വേ​ണം. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി സ്വ​ന്തം പ്ര​തി​ച്ഛാ​യ നി​ർ​മി​ക്കു​ന്ന​തി​ൽ മാ​ത്രാ​ണ്​ ശ്ര​ദ്ധ. രാ​ജ്യ​ത്തെ​പ്പ​റ്റി കൃ​ത്യ​മാ​യൊ​രു കാ​ഴ്ച​പ്പാ​ടി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ ഇ​ന്ന്​ ചൈ​ന ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ശ​ക്ത​നാ​ണെ​ന്ന്‌, കെ​ട്ടി​ച്ച​മ​ച്ച പ്ര​തി​ച്ഛാ​യ പ്ര​ധാ​ന​മ​ന്ത്രി ഉ​ണ്ടാ​ക്കി​യെ​ന്നും ഇ​പ്പോ​ള്‍ അ​താ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ദൗ​ര്‍ബ​ല്യ​മെ​ന്നും രാ​ഹു​ൽ ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story