Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈനിക പിൻമാറ്റത്തിൽ...

സൈനിക പിൻമാറ്റത്തിൽ ചൈന ആത്മാർഥത കാണിക്കണം -ഇന്ത്യ

text_fields
bookmark_border
ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ ശാന്തിയും സമാധാനവും നിലനിർത്തുകയെന്നതാണ്​ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തി​​ൻെറ അടിസ്​ഥാനമെന്ന്​ വിദേശകാര്യ മന്ത്രാലയ വക്താവ്​ അനുരാഗ്​ ശ്രീവാസ്​തവ വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽനിന്ന്​ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിൽ ചൈന ആത്മാർഥത കാണിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ വീണ്ടുമൊരു ചർച്ച നടക്കുമെന്നും ശ്രീവാസ്​തവ അറിയിച്ചു. ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവലു​ം ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ്​ ഇയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണമാണ്​ കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന്​ അയവുവരുത്താനിടയാക്കിയത്​. നിയന്ത്രണ രേഖയിലെ തൽസ്​ഥിതി ഇന്ത്യ എന്നും പാലിക്കും . ഏകപക്ഷീയമായി ഇന്ത്യ തൽസ്​ഥിതി ലംഘിക്കില്ലെന്നും ശ്രീവാസ്​തവ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story