Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരിയിൽ കോവിഡ്...

കന്യാകുമാരിയിൽ കോവിഡ് ബാധിതർ മൂവായിരം കടന്നു

text_fields
bookmark_border
blurbw കഴിഞ്ഞദിവസം അഞ്ചുമരണം നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രാദേശികതലത്തിൽ ലഭ്യമാകുന്ന കണക്കനുസരിച്ച് മൂവായിരം കഴിഞ്ഞു. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ആകെ രോഗികൾ 3125 ആണ്​. കഴിഞ്ഞ ഒരുദിവസം മാത്രം അഞ്ചുപേർ മരിച്ചു. ഇതോടെ ജില്ലയിലെ ആകെ മരണം 27 ആയി. ഇതിൽ രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ മെഡിക്കൽ കോളജ് ആശു​പത്രിയിലുമാണ് ഉണ്ടായത്. ഇരണിയൽ, മുട്ടം, ദേവികോട്, കോട്ടാർ, മാർത്താണ്ഡം എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. ഇതുവരെ ആറ്് ഡോക്ടർമാർക്ക് രോഗം സ്​ഥിരീകരിച്ചുകഴിഞ്ഞു. ഒരു എ.എസ്​.പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും രോഗം ബാധിച്ചു. അതുപോലെ മാധ്യമപ്രവർത്തകർ, സബ് ജയിലിലെ 18 അന്തേവാസികൾ, കലക്ടർ ഓഫിസ്​ ജീവനക്കാർ എന്നുതുടങ്ങി എല്ലാ വിഭാഗങ്ങളിലും രോഗം പടർന്നുപിടിക്കുന്ന സ്​ഥിതിയാണ് ജില്ലയിൽ കണ്ടുവരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story