Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീ ദുർഗ എൻ.എസ്.എസ്...

ശ്രീ ദുർഗ എൻ.എസ്.എസ് കരയോഗം കാരേറ്റ് യൂനിറ്റ്

text_fields
bookmark_border
കിളിമാനൂർ: കാരേറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീദുർഗ എൻ.എസ്.എസ് കാരേറ്റ് കരയോഗത്തി​ൻെറ കീഴിലുള്ള വനിതാസമാജം അംഗങ്ങൾക്ക് താലൂക്ക് യൂനിയൻ മുഖേന അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ വായ്പ വനിതാസമാജം പ്രസിഡൻറ്​ പ്രസന്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തംഗം എ. അഹമ്മദ് കബീർ വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വേണുഗോപാൽ പറമ്പിൽ, വനിതാസമാജം താലൂക്ക് സെക്രട്ടറി ലത, പഞ്ചായത്തംഗം എസ്. സുസ്മിത എന്നിവർ സംസാരിച്ചു. കരയോഗ അംഗങ്ങളുടെ മക്കളിൽനിന്ന് പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഫുൾ എ പ്ലസ്നേടിയ, കാരേറ്റ് രേഖാ ഭവനിൽ ബി.ആർ. നന്ദന(പ്ലസ് ടു), കാരേറ്റ് മാളവിക ഭവനിൽ മാനസ (എസ്.എസ്.എൽ.സി), കാരേറ്റ് കടയിൽ വീട്ടിൽ ഗൗതം വി. നായർ (എസ്.എസ്.എൽ.സി) എന്നിവരെ മുതിർന്ന കരയോഗം അംഗം എൻ. അപ്പുക്കുട്ടൻ നായർ ആദരിച്ചു. വനിതാ സമാജം സെക്രട്ടറി ശാലിനി സ്വാഗതവും പത്മിനി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story