Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃതദേഹം ഒരാഴ്ച...

മൃതദേഹം ഒരാഴ്ച മോർച്ചറിയിൽ; കോവിഡ് നെഗറ്റിവായതിനാൽ വിട്ടുകൊടുത്തു

text_fields
bookmark_border
ശരത്ചന്ദ്രബാബു saratchandra babu 71 varkala obitv1 വർക്കല: ബൈക്കപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കോവിഡ്​ പരിശോധനക്കായി മോർച്ചറിയിൽ സൂക്ഷിച്ചത്​ ഒരാഴ്ച. കോവിഡ് പരിശോധനയിൽ നെഗറ്റിവായതിനെ തുടർന്ന്​ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വർക്കല ചിലക്കൂർ ഇളമ്പന ക്ഷേത്രത്തിനു സമീപം ബാബുഭവനിൽ (കൊല്ലക്കുടി) വി. ശരത്ചന്ദ്രബാബു (71) വി​ൻെറ മൃതദേഹമാണ് വ്യാഴാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരി​െക്കയാണ് ശരത്ചന്ദ്രബാബു മരിച്ചത്. ശരത്ചന്ദ്രബാബുവിനെ കിടത്തിച്ചികിത്സിച്ച മെഡിക്കൽ സർജറി വാർഡിൽ ഡോക്ടർമാർക്കും ഹൗസ് സർജൻമാർക്കും കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പരിശോധനഫലം ലഭിക്കുന്നതുവരെ മ‌ൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടിവന്നത്. വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി. ജൂ​ൈല നാലിന്​ ആറ്റിങ്ങൽ കോരാണിക്കു സമീപമാണ് ബാബുവി​ൻെറ ബൈക്കും ടെമ്പോയുമായി കൂട്ടിയിടിച്ചത്. തലയ്ക്കും കഴുത്തെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ബാബുവിനെ നാട്ടുകാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. 16ന് രാത്രി 8.30ന് മരിച്ചു. ഭാര്യ: ശോഭന. മക്കൾ: ശരൺബാബു (ശിവഗിരി എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രി, കിരൺബാബു (സർവേയർ, റീസർവേ കാസർകോട്). മരുമകൾ: സൂര്യകിരൺ. ●
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story