Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആംബുലൻസ് എത്തിയില്ല...

ആംബുലൻസ് എത്തിയില്ല കോവിഡ്​ സ്ഥിരീകരിച്ചവർ ആശുപത്രിയില്‍ എത്താന്‍ കാത്തിരുന്നത് മണിക്കൂറുകള്‍

text_fields
bookmark_border
പൂന്തുറ: ആൻറിജന്‍ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി അടക്കമുള്ളവര്‍ തൊട്ടടുത്ത കോവിഡ്​ സൻെററുകളിൽ എത്താന്‍ ആംബുലൻസ്​ കാത്തിരുന്നത് മണിക്കൂറുകള്‍. ഇതിനിടെ വൃദ്ധ ബോധംകെട്ട് വീണു. ബുധനാഴ്ച പൂന്തുറ ഹെല്‍ത്ത് കമ്യൂണിറ്റി സൻെററിലായിരുന്നു സംഭവം. ആൻറിജന്‍ പരിശോധനക്കായി രാവിലെ മുതല്‍ കമ്യൂണിറ്റി സൻെററിൽ ആളുകള്‍ എത്തിയിരുന്നു. 55 പേരുടെ ആൻറിജന്‍ പരിശോധന നടത്തിയപ്പോൾ 22പേർക്ക്​ രോഗം സ്ഥിരീകരിച്ചു. പോസിറ്റിവായവർ ആശുപത്രി വരാന്തയില്‍ നില്‍ക്കണമെന്നും ആംബുലന്‍സ് ഉടന്‍ എത്തുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് അനുസരിച്ച് കുട്ടികള്‍ ഉൾപ്പെ​െടയുള്ളവര്‍ മണിക്കൂറോളം കാത്തുനിന്നിട്ടും ആംബുലന്‍സുകള്‍ വന്നില്ല. ഇതിനിടെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്ന പ്രായമായ സ്​ത്രീ ബോധം കെട്ടുവീണു. പുറത്ത് നിന്നവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോട ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഡ്രിപ്പ് നല്‍കി. നാട്ടുകാർ ചിലർക്ക്​ ഭക്ഷണവും വെള്ളവും നല്‍കി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒരു ആംബുലന്‍സ് എത്തി ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം എം.എല്‍.എ വി.എസ്. ശിവകുമാർ ആരോഗ്യപ്രവര്‍ത്തരുമായി ഫോണില്‍ ബന്ധപ്പെ​െട്ടങ്കിലും പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണ് മറ്റുള്ള ആംബുലന്‍സുകള്‍ എത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ആംബുലന്‍സുകള്‍ എത്തി​ മറ്റുള്ളവരെ തൊട്ടടുത്ത് കോവിഡ് സൻെറര്‍ പ്രവര്‍ത്തിക്കുന്ന പൂന്തുറ സൻെറ്തോമസ് സ്കൂളിലേക്ക് മാറ്റി. വ്യാഴാഴ്​ച ആംബുലന്‍സുകള്‍ ആശുപത്രിയില്‍ എത്തിയ ശേഷം മാത്രം ആൻറിജന്‍ പരിശോധനകള്‍ നടത്തിയാല്‍ മതിയെന്നും അ​െല്ലങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ആശുപത്രി വികസന കമ്മിറ്റി അംഗം പൂന്തുറ ദിലീപ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story