Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂതക്കുളത്തെ പരിശോധന...

പൂതക്കുളത്തെ പരിശോധന ഫലങ്ങൾ നെഗറ്റിവ്

text_fields
bookmark_border
പരവൂർ: പൂതക്കുളം പഞ്ചായത്തിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ പങ്കെടുത്ത എല്ലാവരുടെയും ഫലം നെഗറ്റിവ്. ഹൃദയാഘാതത്തെതുടർന്ന് മരിച്ച കലയ്‌ക്കോട് സ്വദേശിക്ക് മൃതദേഹ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആൻറിജൻ പരിശോധന നടത്തിയത്. മരിച്ചയാളുടെ വീട്ടിലുള്ളവർക്കും ബന്ധുക്കളടക്കമുള്ളവർക്കുമാണ് പരിശോധന നടത്തിയത്. കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്തിൻെറ ഭാഗമായി പഞ്ചായത്ത്‌ പൂർണമായും കണ്ടെയ്​ൻമൻെറ് സോണാക്കി. പരവൂർ തെക്കുംഭാഗം ഗവ. എച്ച്.എസ്.എസിൽ നടത്തിയ ക്യാമ്പിൽ 150 പേരുടെ സാമ്പിൾ ശേഖരിച്ചു. സമീപ പഞ്ചായത്തായ ചിറക്കരയും ക​െണ്ടയ്ൻമൻെറ് സോണാക്കി. കോവിഡ് പ്രാഥമിക പരിശോധനാ ഫലം വൈകുന്നത് ആശങ്ക സൃഷ്​ടിക്കുന്നു കൊട്ടിയം: കോവിഡ് പ്രാഥമിക പരിശോധനാ ഫലം വൈകുന്നത് ടെസ്​റ്റിന്​ വിധേയമായവരായരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായ ആളുകളിൽ ആശങ്ക സൃഷ്​ടിക്കുന്നു. പട്ടരുമുക്കിലെ മൊബെൽ ഷോപ്, ഉമയനല്ലൂർ ക്ഷേത്രം റോഡിലെയും കടമ്പാട്ടുമുക്കിലെയും റേഷൻ കടകൾ എന്നിവിടങ്ങളിൽ സമ്പർക്കം പുലർത്തിയ ആളുകളെയാണ് ഈ മാസം 19ന് ഉമയനല്ലൂർ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ പ്രാഥമിക സ്രവ പരിശോധനക്ക്​ വിധേയമാക്കിയത്. 150 പേർ രജിസ്​റ്റർ ചെയ്യുകയും മുൻഗണനാക്രമത്തിൽ 145 പേരെ പരിശോധിക്കുകയും ചെയ്തു. എന്നാൽ, രണ്ടുദിവസത്തിനുള്ളിൽ വരേണ്ട പരിശോധനാ ഫലം വൈകുന്നതാണ്​ ആശങ്ക സൃഷ്​ടിക്കുന്നത്​. ഈ പ്രദേശങ്ങളിൽ ഇനിയും 200ലധികം ആളുകൾ പരിശോധന കാക്കുകയാണ്. സ്രവ പരിശോധനഫലം വരുന്നതിനുമുമ്പ് റേഷൻ കടക്കാർ കട തുറന്നതാണ് സമ്പർക്ക വ്യാപനത്തിന് ആക്കം കൂട്ടിയത്. മയ്യനാട് പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരുടെയും പൊലീസി​ൻെറയും വീഴ്ചയാണ് സമ്പർക്ക വ്യാപനത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story