Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​ ചികിത്സക്ക്​...

കോവിഡ്​ ചികിത്സക്ക്​ അമിതതുക അനുവദിക്കി​ല്ലെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ ചികിത്സക്ക്​ സ്വകാര്യ ആശുപത്രികൾ അമിതതുക ഇൗടാക്കാൻ അനുവദിക്കില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാർ ഇടപെടും. അവസരമായി ഉപയോഗിച്ച്​ അമിത ഫീസ്​ ഇടാക്കാനാകില്ല. കോവിഡ്​ പോസിറ്റീവായ ഡോക്​ടർമാരെ ആശുപത്രികളിൽ ചികിത്സ​ക്ക്​ നിയോഗിക്കുമെന്ന തൃശൂർ ജില്ല ഭരണകൂടത്തി​ൻെറ നിർദേശം മുഖ്യമന്ത്രി തള്ളി. ഇവരെ വാർഡിൽ നിയോഗി​െച്ചന്ന പ്രസ്​താവന തെറ്റിദ്ധാരണ മൂലമാകും. പോസിറ്റീവായ രോഗിയെ മാറ്റാൻ വൈകുന്ന സാഹചര്യമില്ല. ഒറ്റപ്പെട്ട സംഭവമുണ്ടായാൽ തിരുത്തും. പെട്ടന്ന്​ ത​െന്ന മാറ്റാൻ നടപടി എടുക്കും. നിലവിൽ കൈപ്പിടിയിലൊതുങ്ങുന്ന രോഗികളേയുള്ളൂ. ഏർപ്പെടുത്തിയ സൗകര്യങ്ങൾക്കപ്പുറം രോഗികളായിട്ടില്ല. പരിഭ്രാന്തി വേണ്ട. ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്​. പ്രവാസികൾ വരു​േമ്പാൾ തയാറാക്കിയതും ഇപ്പോൾ ചികിത്സക്കായി തയാറാക്കിയതുമായ കിടക്കളുടെ കണക്ക്​ വ്യത്യസ്തമാ​െണന്നും ആദ്യത്തേത്​​ പെരുപ്പിച്ചതാ​േണായെന്നും ചോദിച്ചപ്പോൾ രണ്ടും രണ്ടാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പറഞ്ഞത്​ രോഗ ചികിത്സ​ക്കല്ല, ക്വാറൻറീന്​ വേണ്ടിയാണ്​. ഇപ്പോൾ പറയുന്നത്​ ഫസ്​റ്റ്​ലെൻ ട്രീറ്റ്​മൻെറ്​ സൻെററാണ്​. രോഗ ചികിത്സ അടക്കം സംവിധാനമാണ്​. ആരോഗ്യ പ്രവർത്തകർക്ക്​ രോഗം ബാധിക്കുന്ന സാഹചര്യം​ ജോലി ചെയ്യുന്ന സ്​ഥാപനവുമായി ബന്ധപ്പെട്ട്​ ഗൗരവമായി പരിശോധിക്കും. പകർച്ച തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ സർക്കാർ റഫർ ചെയ്യുന്നതും നേരിട്ട്​ പോകുന്നതുമുണ്ടാകും. രണ്ടുമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയവം ദാനംചെയ്​ത കുടുംബത്തോട്​ നന്ദി പറഞ്ഞ്​ മുഖ്യമന്ത്രി തിരുവനന്തപുരം: എട്ടുപേർക്കായി അവയവം ദാനംചെയ്​ത അനുജിത്തി​ൻെറ കുടുംബത്തിന്​ നന്ദി പറഞ്ഞ്​ മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃക പ്രവർത്തനമാണ്​ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story