Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​ പ്രതി​രോധം...

കോവിഡ്​ പ്രതി​രോധം മാരത്തൺ പോലെ -മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: നൂറും ഇരുന്നൂറും മീറ്റർ പോലെ ഒറ്റയടിക്ക്​ ഒാടിത്തീർത്ത്​ ജയിക്കാവുന്നതല്ല കോവിഡിനെതിരായ പോരാട്ടമെന്നും മാരത്തൺപോലെ ദീർഘമായ പരീക്ഷണഘട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡി​ൻെറ കാര്യത്തിൽ കേരളത്തി​​​േൻറത്​ അപക്വമായ ആ​േഘാഷമെന്ന ബി.ബി.സി റിപ്പോർട്ടിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷിക്കപ്പെടുന്നത്​ ആരോഗ്യസംവിധാനം മാത്രമല്ല. പൊതുസമൂഹത്തി​ൻെറയും ജനങ്ങളുടെയും സഹനശക്തിയും ക്ഷമയും കൂടിയാണ്​. ഇൗ ബോധം ഒാരോരുത്തർക്കും ഉണ്ടെങ്കിലേ അവസാനംവരെ വീഴാതെ ഒാടിത്തീർക്കാനാകൂ. പി.ആർ വർക്ക്​ കൊണ്ടാണ്​ ബി.ബി.സി ആദ്യം പുകഴ്​ത്തിയ​െതന്നാണ്​​ നേര​ത്തേ ചിലർ പറഞ്ഞത്​. ഇപ്പോൾ കേരളത്തിന്​ തിരിച്ചടി നേരിട്ടു എന്ന നിലയിലാണ്​ സമീപിക്കുന്നത്​. പൊതുവിൽ കേരളം നന്നായി കൈകാര്യം ചെയ്​തെന്ന്​ ഇതേ റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആപൽഘട്ടത്തിൽ എല്ലാവരും ജ​ാഗ്രത പാലിക്കാൻ ഉതകുന്ന സന്ദേശമാണ്​ നൽകേണ്ട​െതന്ന്​ പ്രതിപക്ഷ നിലപാടിനെ​ വിമർശിച്ച്​​ മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആളുകൾ​ സർക്കാറിനെ എങ്ങനെയെങ്കിലും ഇടിച്ചുതാഴ്​ത്താനും അതിനായി​ എന്തും വിളിച്ചുപറയാനുമാണ്​ ശ്രമിച്ചത്​. സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷത്തിന്​ അവകാശമു​െണ്ടങ്കിലും അത്​ കോവിഡ്​ പ്രതിരോധത്തെ ദുർബലപ്പെടുത്തിയാകരുത്​. കോവിഡിന്​ ഭരണ-പ്രതിപക്ഷമില്ല. അത്​ കണക്കാക്കണം -മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്​ വ്യാപിച്ചത്​ പരാമർശിച്ച മുഖ്യമന്ത്രി ക്വാറൻറീൻ ഇപ്പോഴും നല്ല നിലയിലാണെന്നും അവരിൽനിന്ന്​ രോഗവ്യാപനം ഉണ്ടായതായി റിപ്പോർട്ടില്ലെന്നും വ്യക്തമാക്കി. ട്രോളിങ്​ നിരോധം കഴിഞ്ഞപ്പോൾ കന്യാകുമാരി ഭാഗത്തുനിന്ന്​ മത്സ്യ​ത്തൊഴിലാളികൾ ഇപ്പോൾ വരേണ്ടതില്ലെന്ന നിലപാടെടുത്തിട്ടും പല വഴിക്കായി വന്നു. വല്ലാത്ത കൂടിച്ചേരലുകളും മറ്റും ഉണ്ടായപ്പോൾ സ്വഭാവികമായും രോഗം വ്യാപിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story