Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എമ്മിലും...

സി.പി.എമ്മിലും മുന്നണിയിലും മുഖ്യമന്ത്രിക്കെതിരെ തുടർനീക്ക സാധ്യത കുറവ്​

text_fields
bookmark_border
തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസി​ൻെറ രാഷ്​ട്രീയ ഉത്തരവാദിത്തം പിണറായിക്കുമേൽ ​ചുമത്താൻ പ്രതിപക്ഷം നീക്കം ശക്​തമാക്കു​േമ്പാൾ സി.പി.എമ്മിലും എൽ.ഡി.എഫിലും മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങൾക്ക്​ സാധ്യത കുറവ്​. കഴിഞ്ഞ വെള്ളിയാഴ്​ചയിലെ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റിലെ വിമർശന സ്വരത്തിലുള്ള അഭിപ്രായങ്ങൾക്കപ്പുറം അത്​ നീങ്ങാനിടയില്ല. അതേസമയം സർക്കാറി​ൻെറ പരാജയത്തേക്കാൾ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ച പ്രതിപക്ഷം, സി.പി.എം കേന്ദ്ര നേതൃത്വത്തി​ൻെറ വിമർശന നിലപാടിനുള്ള സാധ്യത​ തേടുകയാണ്​​. കഴിഞ്ഞദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്​ കത്തയച്ച പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ ലക്ഷ്യം മറ്റൊന്നല്ല. ജൂലൈ 25നും 26നുമാണ്​ സി.പി.എം കേന്ദ്ര കമ്മിറ്റി ചേരുന്നത്​. മുഖ്യമന്ത്രിയുടെ ഒാഫിസിന്​ വീഴ്​ച സംഭവിച്ചുവെന്നതിൽ സി.പി.എം, സി.പി.​െഎ സംസ്ഥാന നേതൃത്വങ്ങൾക്ക്​ വിമർശനമുണ്ട്​. അത്​ പാർട്ടി യോഗങ്ങളിൽ ഒതുങ്ങും. തെരഞ്ഞെടുപ്പ്​ വർഷത്തിലേക്ക്​​ മുന്നണി കാലൂന്നിനിൽക്കുന്നതിനാൽ 28ന്​ ചേരു​ന്ന എൽ.ഡി.എഫ്​ യോഗത്തിലും കാര്യമായ വിമർശനത്തിന്​ സാധ്യതയില്ല. മുന്നണിയുടെ കെട്ടുറപ്പിനെക്കുറിച്ച്​ ഘടകകക്ഷികൾക്കെല്ലാം ബോധ്യമുണ്ട്​. ത​ൻെറ ഒാഫിസിലുണ്ടായ പ്രധാന ഉദ്യോഗസ്ഥ​ൻെറ വീഴ്​ച തിരുത്തുകയും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനടക്കം​ സഹായകരമായ നിലപാട്​ സ്വീകരിക്കുകയുമാണ്​ മുഖ്യമന്ത്രി ചെയ്​തതെന്ന അഭിപ്രായമാണ്​ സി.പി.എമ്മിലുള്ളത്​. പി.ബി അംഗം കൂടിയായ പിണറായി വിജയൻ സർക്കാർ സ്വീകരിച്ച നിലപാട്​ സംസ്​ഥാന ഘടകം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു. അതുകൊണ്ട്​ കേന്ദ്ര കമ്മിറ്റിയിലും വിഷയം ഉയർന്നു​വരാൻ സാധ്യത കുറവാണ്​. ജനുവരിയിൽ തിരുവനന്തപുരത്ത്​ ചേർന്നശേഷം ആദ്യമായാണ്​ കേന്ദ്ര കമ്മിറ്റി ചേരുന്നത്​. കോവിഡ്​ വ്യാപന സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിങ്​ വഴിയാണ്​ യോഗം. കോവിഡ്​ പശ്​ചാത്തലത്തിൽ ദേശിയാടിസ്​ഥാനത്തിലുള്ള രാഷ്​ട്രീയ, സാമ്പത്തിക സംഭവവികാസങ്ങൾക്കാവും കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുൻഗണന. കേരളത്തി​ൻെറ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ലഭിച്ച അന്തർദേശീയ, ദേശീയപ്രശംസ യോഗം പരിഗണിക്കും. ഇത്​ സ്വാഭാവികമായും മുഖ്യമന്ത്രിയിൽ​ കേന്ദ്രീകരിക്കും. കോവിഡ്​ വ്യാപനം, കോവിഡി​ൻെറ മറവിൽ കേന്ദ്ര സർക്കാർ ജനാധിപത്യ അവകാശം കവരുന്നത്​, ഭാവി സമരങ്ങൾ എന്നിവയിലൂന്നിയാവും ചർച്ച. വിഡിയോ കോൺഫറൻസിങ്​ ആയതിനാൽ സംസാരിക്കാൻ അവസരം ലഭിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. സമയവും​ പരിമിതമായിരിക്കും. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story