Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇത്​ നീചമായ...

ഇത്​ നീചമായ രാഷ്​ട്രീയക്കളി, ജനങ്ങളോടാണോ വെല്ലുവിളി ^മുഖ്യമന്ത്രി

text_fields
bookmark_border
ഇത്​ നീചമായ രാഷ്​ട്രീയക്കളി, ജനങ്ങളോടാണോ വെല്ലുവിളി -മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും സമരം നടത്തുമെന്ന്​ പ്രഖ്യാപിച്ചവർ നടത്തുന്നത്​ നീചമായ രാഷ്​ട്രീയക്കളിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാല്‍ പ്രഖ്യാപനം നടത്തുന്നവർക്ക്​ മാത്രമല്ല അപകടം. 'ജനങ്ങളോടാണോ നിങ്ങളുടെ വെല്ലുവിളി. ഈ കോവിഡ് കാലത്ത് രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ എന്തെങ്കിലും ഒരു സംഭാവനയോ ക്രിയാത്​മക സമീപനമോ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായോ. രോഗം പടര്‍ത്താന്‍ ബോധപൂര്‍വം നടത്തിയ അനേകം ശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. നല്ല നിലയിൽ മുന്നോട്ടുപോകുന്ന കോവിഡ്​ പ്രതിരോധശ്രമങ്ങൾക്ക് ഇടങ്കോലിടാന്‍ ശ്രമിക്കരുത്​' -മുഖ്യമ​ന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് പ്രാധാന്യത്തില്‍ എടുക്കേണ്ടതി​െല്ലന്ന ബോധമാണ്​ അവര്‍ പ്രചരിപ്പിച്ചത്. അതിന് ഉത്തരവാദപ്പെട്ട ചിലര്‍ തന്നെ ഇതിന്​ നേതൃത്വം നല്‍കി. അങ്ങനെ സൃഷ്​ടിക്കപ്പെട്ട പൊതുബോധം പ്രതിരോധത്തിന് പ്രതിബന്ധം സൃഷടിച്ചോ എന്ന് അവര്‍ സ്വയം ചിന്തിക്കണം. കേരളത്തി‍ൻെറ കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളാണ് നിലവില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണമായതെന്നാണ്​ ഇപ്പോഴത്തെ പ്രചാരണം. എണ്ണം മനഃപൂര്‍വം കുറച്ചുകാണിക്കുന്നു എന്നായിരുന്നു ആദ്യത്തെ പരാതി. എത്രപ്രാവശ്യം ആവർത്തിച്ചിട്ടും ഇതൊന്നും മനസ്സിലാക്കുന്നില്ല. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോയെന്നു​ം അദ്ദേഹം ചോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story