Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഗേജ്​ കടത്തിന്​...

ലഗേജ്​ കടത്തിന്​ ഉദ്യോഗസഥരുടെ പിന്തുണയും

text_fields
bookmark_border
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഫെസിലിറ്റേഷന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സുരക്ഷ പരിശോധനകളില്ലാതെ ലഗേജുകളുമായി നിരവധിപേര്‍ പുറത്തേക്ക് കടന്നതായി സൂചന. സംസ്ഥാന മന്ത്രിമാര്‍ക്കും ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും വിമാനത്താവളത്തില്‍ സുരക്ഷപരിശോധനകള്‍ക്ക് കാലതാമസം വരുത്താതെ സൗകര്യമൊരുക്കുന്നതിന് പൊലീസ്​ ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. ഫെസിലിസ്​റ്റേഷന്‍ ചുമലതയുള്ളയാള്‍ നേരിട്ട് സ്വീകരിച്ചുകൊണ്ടുവരുന്ന വ്യക്തികളെ കസ്​റ്റംസ് പരിശോധനക്ക് വിധേയമാക്കാറില്ല. ഇത്തരത്തില്‍ നിരവധി പേർ പരിശോധനകളില്ലാതെ പുറത്തേക്ക് കടന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ എന്‍.ഐ.ഐയും ആരംഭിച്ചു. ഫെസിലിറ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക്​ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നല്‍കാമെന്നല്ലതെ ഇവര്‍ക്ക് വിമാനത്താവളത്തില്‍ സുരക്ഷപരിശോധകളില്‍ ഇളവില്ല. എന്നാല്‍, ഫെസിലിറ്റേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധമുള്ളവര്‍ കൊണ്ടുവരുന്ന ലഗേജുകളും ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് കടത്താറാണ് പതിവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story